മലപ്പുറം: കാലം തെറ്റി പെയ്യുന്ന മഴ ജനജീവിതം ദുസഹമാക്കുകയാണ്.
ജില്ലയിലെ ചില സ്ഥലങ്ങളില്‍ ഇന്നലെ മഴക്ക് നേരിയ കുറവ് വന്നെങ്കിലും മറ്റ് സ്ഥലങ്ങളില്‍ ശക്തമായി തുടരുകയാണ്. പാടശേഖരങ്ങളില്‍ രണ്ടാം വിളയോടനുബന്ധിച്ച് നട്ട ഞാറുകളും മറ്റു പച്ചക്കറി വിളകളും വെള്ളത്തിനടിയിലാണ്. ഇത് കാര്‍ഷിക മേഖലക്ക് വലിയ തിരിച്ചടി നല്‍കും. വിവിധയിടങ്ങളില്‍ പാടവരമ്പുകളിലും മറ്റും നടാനായി ഒരുക്കിയിരുന്ന ഞാറ്റടികള്‍ പുഴവെള്ളത്തില്‍ ഒലിച്ചു പോയിട്ടുണ്ട്. ഗ്രാമീണ മേഖലയിലെ നാശനഷ്ടങ്ങളുടെ കണക്കുകള്‍ കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ല.
മഴയില്‍ റോഡുകള്‍ തകര്‍ന്നത് പല സ്ഥലങ്ങളിലും ഗതാഗതം തടസ്സമുണ്ടാക്കിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം ഭാരതപ്പുഴ നിറഞ്ഞൊഴുകിയതാണ് മറ്റൊരു പ്രത്യേകത. അട്ടപ്പാടി മേഖലയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കുന്തിപ്പുഴയിവും സമാന്തര തോടുകളുമടക്കം നിറഞ്ഞു കവിഞ്ഞു.
അങ്ങാടിപ്പുറം ഭഗവതിക്ഷേത്രത്തിന് സമീപമുള്ള പാറകടവ് തോട് നിറഞ്ഞൊഴുകി. വര്‍ഷങ്ങള്‍ക്ക് ശേഷം തോടും ഭഗവതി കണ്ടമടക്കമുള്ള പാടശേഖരങ്ങളും ഒന്നായൊഴുകിയത് കാണാന്‍ നിരവധി പേരാണ് ഇവിടേക്കെത്തിയത്.
കനത്തമഴയില്‍ പെരിന്തല്‍മണ്ണ കോഴിക്കോട് റോഡിലെ മുഗള്‍ പാര്‍ക്ക് ഹോട്ടലിന്റെ ഒരുഭാഗം ഇടിഞ്ഞുവീണു. മഴയോടൊപ്പമടിച്ച കാറ്റില്‍ ഹോട്ടലിന്റെ ഭക്ഷണം കഴിക്കുന്ന ഹാള്‍ തകര്‍ന്നു വീഴുകയായിരുന്നു. സംഭവ സമയത്ത് ഹാളില്‍ ആളുകള്‍ ഇല്ലാത്തത് വന്‍ദുരന്തം ഒഴിവാക്കി.
വളാഞ്ചേരി വൈക്കത്തൂര്‍ ക്ഷേത്രത്തില്‍ വെള്ളം കയറി. മഴക്കെടുതിയില്‍ ജനങ്ങള്‍ വലയുമ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്തേണ്ട സര്‍ക്കാര്‍ വകുപ്പുകള്‍ മിക്കതും നിഷ്ക്രിയമാണെന്നും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: