കരുവാരകുണ്ട്: മലയോര മേഖലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കരുവാരകുണ്ട് ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ നിര്‍ദ്ധനരായ കുട്ടികളുടെ കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതിന് ബഹുജനങ്ങളുടെ സഹായത്തോടെ 2016 ഒക്ടോബര്‍ മാസത്തില്‍ ആരംഭിച്ച സ്നേഹസ്പര്‍ശം പദ്ധതി സംസ്ഥാനത്തിന് തന്നെ മാതൃകയാവുന്നു. 3480 കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂളിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുട്ടികളുടെ കുടുംബത്തെ സഹായിക്കാര് ഇതിനകം തന്നെ പലരും മുന്നോട്ട് വന്നിട്ടുണ്ട്, വീടില്ലാത്തവര്‍ക്ക് വീട്, വൈദ്യൂതി കണക്ഷന്, രോഗികള്‍ക്ക് സഹായം എന്നിവ മാതൃകയാവുന്നു. ഇതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച പരിപാടിയുടെ ഉദ്ഘാടനം എഴുത്തുകാരന് ബിന്‍ യാമിന് നിര്‍വ്വഹിക്കുമെന്ന് ഹെഡ്മാസ്റ്റര് ടി. രാജേന്ദ്രന്, പിടിഎ പ്രസിഡന്റ് ഇ. ഗോപാലകൃഷ്ണന്, എം. മണി, എം. അപ്പുണ്ണി, എം. മനോജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: