ചൂടൊന്നുകൂടിയാല് ഹോ എന്തൊരുമഴ എന്നുപറയും. അതിനിടയ്ക്ക് മഴയൊന്നു പെയ്താല്‍ അപ്പഴുംപറയും എന്തൊരു മഴ. രണ്ടും മനുഷ്യസഹജമാണ്. എന്തായാലും ഞായറാഴ്ചത്തെ മഴപെയ്ത്തുകണ്ട് എല്ലാവരും പറഞ്ഞുപോയി, ഭയങ്കര മഴ. ശരിയാണ്. രാവിലെതൊട്ടേ കനത്ത മഴയായിരുന്നു. കേരളം മുഴുവന്‍ ഒരുപോലെ മഴയായിരുന്നു. ഒറ്റദിവസംകൊണ്ട് കേരളം മുങ്ങി.
ഒരുദിവസം മുഴുവന്‍ സംസ്ഥാനത്താകെ ഒരുപോലെ മഴ പെയ്തത് നാളുകള്‍ കൂടിയാണ്. അവിടെ പെയ്തു ഇവിടെ പെയ്തില്ല എന്നമട്ടിലായിരുന്നു പലപ്പോഴും മഴ. ആര്‍ക്കും പരാതിയില്ലാതെ തന്നെ പെയ്ത മഴ പക്ഷേ പലയിടത്തും വെള്ളപ്പൊക്കമുണ്ടാക്കിയിട്ടുണ്ട്. ചിലയിടത്ത് ഉരുള്‍പൊട്ടി. മലയിടിഞ്ഞു.കൃഷിയിടങ്ങള്‍ തന്നെ ഒലിച്ചുപോയ സ്ഥലങ്ങളുണ്ട്. പാലക്കാടില്‍ ഉരുള്‍പൊട്ടി മൂന്നാംക്ളാസ് വിദ്യാര്‍ഥിനി മരിച്ചു. പലയിടത്തും മണ്ണിടിഞ്ഞ് വാഹന ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.
ശനിയാഴ്ച ആരംഭിച്ച കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു സര്‍ക്കാര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. രാത്രി യാത്ര ആവുന്നതും ഒഴിവാക്കണമെന്നും മലയോര പ്രദേശങ്ങലിലേയ്ക്ക് അടിയന്തര ആവശ്യങ്ങല്‍ക്ക് മാത്രമേ വാഹനങ്ങള്‍ കടത്തി വീടു എന്നും ദുരന്ത നിവാരണ അതോറിറ്റി നല്കിയ മുന്നറിയിപ്പില്‍ സൂചനയുണ്ട്. രാത്രി ഏഴ് മണി മുതല്‍ രാവിലെ ഏഴ് മണി വരെയുള്ള യാത്രയ്ക്കാണ് ജാഗ്രതാ നിര്‍ദ്ദേശം.
ദിവസങ്ങളായി കനത്ത ചൂടായിരുന്നു. ഇടയ്ക്കു മഴപെയ്തെങ്കിലും ചൂടിനു കുറവൊന്നുമുണ്ടായിരുന്നില്ല. പലയിടത്തും നല്ല തണുപ്പാണ്. നീണ്ടുനിന്ന ചൂടിനു മീതെ പെട്ടെന്നു മഴയും തണുപ്പും വന്നപ്പോഴുണ്ടായ കാലാവസ്ഥാ മാറ്റം അസുഖമുണ്ടാക്കാം. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ട്. സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കനത്ത മഴയെ തുടര്‍ന്ന് സംഭരണശേഷിയെ മറികടന്നാണ് ഡാമുകളില്‍ വെള്ളം നിറഞ്ഞ് കൊണ്ടിരിക്കുന്നത്. നെയ്യാര്‍ മലങ്കര ഡാമുകള്‍ ഇതിനോടകം തുറന്ന് വിട്ടിട്ടുണ്ട്. വേനല്‍ കനക്കുമെന്ന സന്ദര്‍ഭങ്ങളില്‍ ഡാമുകളില്‍ തീകെ വെള്ളം കുറവായിരുന്നു. ഇടുക്കി ഡാമില്‍ പോലും ജലദൗര്‍ലഭ്യം അനുഭവപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: