അട്ടപ്പാടി:രണ്ടു ദിവസമായി തുടരുന്ന ശക്തമായ മഴയില്‍ അട്ടപ്പാടി ചുരത്തില്‍ മലവെള്ളപ്പാച്ചില്‍. അട്ടപ്പാടി ചുരം വളവില്‍ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും മൂന്നിടങ്ങളില്‍ മരങ്ങളും കടപുഴകി വീണു .ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് മണ്ണാര്‍ക്കാട് ചിന്ന തടാകം റോഡിലെ ആനമുളി ചുരം പത്താം വളവില്‍ വ്യൂ പോയിന്റിന് സമീപം മണ്ണിടിച്ചിലുണ്ടായി.
തുടര്‍ന്ന് വാഹനങ്ങള്‍ പോകുവാന്‍ കഴിയാത്ത നിലയായിരുന്നു.മണിക്കൂറുകള്‍ക്കൊടുവില്‍ മണ്ണാര്‍ക്കാട് നിന്നെത്തിയ ഫയര്‍ഫോഴ്സെത്തി മണ്ണം നീക്കം ചെയ്താണ് ഗതാഗതം പുനസ്ഥാപിച്ചത്. ഇതിനിടെ ചുരം വളവില്‍ മെറ്റല്‍ കയറ്റി വരികയായിരുന്ന ടിപ്പര്‍ലോറി കൊക്കയിലേക്ക് ചെരിഞ്ഞു നിന്നു.ലോറിയിലുള്ളവരെ അത്ഭുതകരമായി രക്ഷിച്ചു .
ചുരം വളവുകളില്‍ നാല്, ആറ് വളവുകളിലാണ് മരങ്ങള്‍ കടപുഴകി വീണത് .ഫയര്‍ഫോഴ്സ് മരങ്ങള്‍ വെട്ടിമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. മഴ തുടര്‍ന്നാല്‍ കൂടുതല്‍ മരങ്ങള്‍ മറിഞ്ഞുവിഴാനുള്ള സാധ്യതയുണ്ടെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു .
പ്രദേശത്ത് രണ്ടുദിവസമായി തുടരുന്ന വ്യാപകമായ മഴയില്‍ ഒമ്മല, കുറവന്‍പാടി, കാരറ, അച്ചന്മുക്ക്, മിനര്‍വ എന്നിവടങ്ങളിലും വ്യാപകകൃഷി നാശവും മണ്ണിടിച്ചലുമുണ്ടായി.
കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അട്ടപ്പാടി ചുരംവളവില്‍ മണ്ണിടിച്ചിലുണ്ടായിരുന്നു .ശക്തമായ മഴയും മലവെള്ളപ്പാച്ചിലും ഉള്ളതിനാല്‍ നെല്ലിപുഴയുടെയും കുന്തിപ്പുഴയുടെയും തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് .ആനമുളി തോട് കരകവിഞ്ഞൊഴുകി. സമീപത്തെ ഇരുപതോളം വീടുകള്‍ക്ക് സുരക്ഷാ ഭീഷണി നിലനില്‍ക്കുകയാണ് .ശക്തമായ മലവെള്ളപ്പാച്ചിലില്‍ അടുത്തിടെ ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത് .നെല്ലി പ്പുഴയിലെയും കുന്തിപ്പുഴയിലെയും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട് .നെല്ലി പുഴയിലെ കോല്‍പ്പാടം ക്രോസ് വെള്ളത്തില്‍ മുങ്ങി ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു.
നെല്ലിപ്പുഴയുടെ ആനമുളി അമ്പംകടവ് ,പറശേരി എന്നിവിടങ്ങളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മഴ ശക്തമായാല്‍ അട്ടപ്പാടി മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്.
മണ്ണാര്‍ക്കാട്:മന്ദം പൊട്ടി കരകവിഞ്ഞതിനാല്‍ യാത്രക്കാര്‍ വലഞ്ഞു . സൈലന്റ് വാലി മേഖലയില്‍ ഉണ്ടായ ശക്തമായ മഴയിലും മലവെള്ളപ്പാച്ചിലുമാണ് വെള്ളം ഉയരാന്‍ കാരണം. മണ്ണാര്‍ക്കാട് അട്ടപ്പാടി മേഖല തമ്മില്‍ ബന്ധിപ്പിക്കന്നതാണ് മന്ദം പൊട്ടി ക്രോസ് മഴയെ തുടര്‍ന്ന് മന്ദം പൊട്ടി കോസ് വേയില്വെള്ളം കയറുകയും വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത വിധം കുടുങ്ങുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: