കരുവാരക്കുണ്ട്: ഗ്രാമപഞ്ചായത്തിലെ ഗവ.ഹൈസ്കൂളിനെ ഹൈടെക്കാക്കുന്നതിനായി നാട് ഒന്നിക്കുകയാണ്.
സംസ്ഥാനത്ത് തന്നെ മാതൃകാ വിദ്യാലയമായ ഗവ.ഹൈസ്ക്കുള്ളിനെയാണ് ഹൈടെക്കാക്കുന്നത്. ഗ്രാമപഞ്ചായത്തിലെ രാഷ്ട്രീയ, സാമുഹിക, സാംസ്കാരിക സംഘടനകള്‍ക്കു പുറമെ സ്കൂളിലെ അദ്ധ്യാപകരും ഒന്നിച്ചതോടെ ആദ്യഘട്ടത്തില്‍ സമാഹരിച്ചത് അഞ്ചുലക്ഷം രൂപയാണ്. ഈ തുക ഉപയോഗിച്ച് സ്കുളിലെ 44 ക്ലാസ് മുറികള്‍ ടൈല്‍സ് ഇടുകയും വൈദ്യുതീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പുറമെ പെയിന്റിംങ്, മോഡിഫിക്കേഷന് തുടങ്ങി പ്രവര്‍ത്തികള്‍ പുര്ത്തികരിച്ചിട്ടുണ്ട്.
സ്കൂളിന്റെ മുന്നേറ്റത്തിനായി കേരള സര്‍ക്കാര്‍ മൂന്നു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിനു പുറമെ എ.പി.അനില്‍കുമാര്‍ എംഎല്‍എയുടെ ഫണ്ടില്‍ നിന്നും ഹൈടെക് ലാബ് നിര്‍മിക്കാന്‍ 50 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. പ്രഥമാധ്യാപകന് രാജന് കരുവാരക്കുണ്ട്, പിടിഎ പ്രസിഡന്റ് ഇ.ബി.ഗോപാലകൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: