പ്രശസ്ത ഹോളിവുഡ് നായികയും സംവിധായികയുമായ ആഞ്ജലീന ജോളി പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നുലോകം. ഇത്തവണ പക്ഷേ അഭിനേത്രിയായല്ല സംവിധായികയായാണ് ജോളി പ്രേക്ഷകനു മുന്നിലെത്തുന്നത്. ഫസ്റ്റ് ദേ കില്‍ഡ് മൈ ഫാദര്എന്നാണ് ചിത്രത്തിന്റെ പേര്. ഒരുകുട്ടിയുടെ കണ്ണിലൂടെ യുദ്ധത്തെ നിരീക്ഷിക്കുന്നതാണ് ചിത്രം.ഇന്നലെ ചിത്രം യുഎസില്‍ പ്രദര്‍ശനം ആരംഭിച്ചു.
കംബോഡിയയില്‍ നടന്ന കൂട്ടക്കൊലയുടെ പശ്ചാത്തലത്തിലുള്ള കഥയാണ് സിനിമയുടേത്. കംബോഡിയന്‍ കൂട്ടക്കൊലയെ അതിജീവിച്ച എഴുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ലങ് ഉങ്ന്റെ യഥാര്‍ഥ കഥയാണ് സിനിമയ്ക്കാധാരം. ഖമറൂഷിന്റെ കാലത്ത് അവര്‍ അനുഭവിച്ച യാഥാര്‍ഥ്യമാണിത്. ലങ് പിന്നീട് ആഞ്ജലീന ജോളിയുടെ സുഹൃത്താകുകയായിരുന്നു.ഇരുവരും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.
ചരിത്രവും ജീവചരിത്രവുമൊക്കെയായി വലിയൊരു ക്യാന്‍വാസാണ് ഫസ്റ്റ് ദേ കില്‍ഡ് മൈ ഫാദര്‍. ഇതിനു മുന്‍പ് രണ്ടു ചിത്രങ്ങള്‍ ആഞ്ലീന സംവിധാനം ചെയ്തിട്ടുണ്ട്-ഇന്‍ ദ ലാന്റ് ഓഫ് ബ്ളഡ് ആന്റ് ഹണി,അണ്‍ബ്രോക്കണ്‍.രണ്ടും യുദ്ധചിത്രങ്ങളായിരുന്നു. താന്‍ ബോധപൂര്‍വം യുദ്ധ ചിത്രങ്ങളെടുക്കുകയായിരുന്നില്ല. അങ്ങനെ ചിത്രീകരിക്കുകയായിരുന്നുവെന്നാണ് ആഞ്ജലീന പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: