മഞ്ചേരി: സ്വകാര്യ ബസ് സര്‍വീസ് രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന ഉറപ്പ് സര്‍ക്കാര്‍ പാലിച്ചില്ലെങ്കില്‍ അടുത്ത മാസം അഞ്ചുമുതല്‍ അനിശ്ചിത കാല സമരം ആരംഭിക്കുമെന്ന് ബസുടമകള്‍. യാത്രാ നിരക്കു വര്‍ദ്ധനവടക്കമുള്ള ആവശ്യങ്ങള്‍ ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷന് റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി പരിഗണിക്കുമെന്ന സര്‍ക്കാര്‍ ഉറപ്പിനെ തുടര്‍ന്ന് 14ന് ആരംഭിക്കാനിരുന്ന ബസ് സമരം മാറ്റിവെച്ചിരുന്നു.
വിദ്യാര്‍ത്ഥികള്‍ ഉള്‍പെടെയുള്ളവരുടെ യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കുക, 140 കിലോമീറ്ററിനു മുകളില്‍ സര്‍വീസ് നടത്തുന്ന ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കിയ നടപടി പിന്‍വലിക്കുക, വര്‍ദ്ധിപ്പിച്ച റോഡ് ടാക്സ് റദ്ദാക്കുക, പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുക, വര്‍ദ്ധിപ്പിച്ച തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് പ്രീമിയം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ ഈ മാസം 14ന് അനിശ്ചിത കാല പണിമുടക്കു സമരം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സമരം മാറ്റിവെക്കുകയായിരുന്നു. സ്വകാര്യ ബസ് സര്‍വീസ് രംഗത്തെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷന് റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി മുഴുവന്‍ ആവശ്യങ്ങളും പരിഗണിക്കാമെന്ന് ചര്‍ച്ചയില്‍ സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരിക്കുകയാണ്. ഇതിനായി അടുത്ത മാസം അഞ്ചു വരെ കാത്തിരിക്കും. വീഴ്ചയുണ്ടായാല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് സംസ്ഥാന ട്രഷറര്‍ ഹംസ ഏരിക്കുന്നന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: