തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ് ത്രിവേണി മുഖേനയും സഹകരണ സ്ഥാപനങ്ങള്‍ മുഖേനയും നടത്തിയ ഓണച്ചന്തകളില്‍ 193 കോടി രൂപയുടെ വില്പന നടന്നു. 3526 ഓണച്ചന്തകള്‍ വഴി റെക്കോര്‍ഡ് വില്‍പ്പനയാണ് ഇത്തവണ നടന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു.
സബ്സിഡി നല്കിയ 13 ഇനങ്ങളുടെ വില്പനയിലൂടെ 80.27 കോടി രൂപയാണ് ലഭിച്ചത്. സബ്സിഡി നല്‍കിയതിലൂടെ 27.53 കോടി രൂപയുടെ നഷ്ടം സഹിച്ചാണ് വിറ്റത്. നോണ്‍ സബ്സിഡി സാധനങ്ങള്‍ ഓണച്ചന്തയുടെ ഭാഗമായി 30 മുതല്‍ 60 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാക്കി. 35.10 കോടി രൂപയുടെ നോണ്‍ സബ്സിഡി ഇനങ്ങള്‍ ഓണച്ചന്തകളിലൂടെ വില്‍ക്കാനായി.
പ്രാദേശികതല ഉത്പന്നങ്ങളുടെ വില്പനയിലൂടെ ലഭിച്ചത് 49.90 കോടി രൂപയാണ്. ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ പരമാവധി വിലകുറച്ച് നല്‍കാനായതാണ് കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകളിലൂടെ 193 കോടി രൂപയുടെ വില്പന നടത്താനായതിന് കാരണമെന്ന് മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: