പൂച്ചാക്കല്‍: കെഎസ്ആര്‍ടിസി ബസില്‍ ഭിന്നശേഷിക്കാരന് സീറ്റ് നല്‍കാതെ കക്ടര്‍ അപമാനിച്ചുവെന്ന് പരാതി. അരൂക്കുറ്റി സ്വദേശി മുകേഷാണ് കെഎസ്ആര്‍ടിസി എംഡി, എറണാകുളം ആര്‍ടിഒ, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. കൊച്ചിയില്‍ നിന്ന് ആലപ്പുഴയിലേക്കുള്ള യാത്രാമധ്യേയായിരുന്നു സംഭവം. ഇരുകാലുകള്‍ക്കും സ്വാധീനക്കുറവുള്ള മുകേഷ് ബസില്‍ തിരക്കായതിനാല്‍ കക്ടറുടെ സീറ്റില്‍ ഇരിക്കുകയായിരുന്നു. സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കണമെന്നാവശ്യപ്പെട്ട് അപമാനിക്കുകയായിരുന്നു എന്നാണ് പരാതി.
















