ആലപ്പുഴ: എംപ്ലോയ്‌മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാം. 1997 ജനുവരി ഒന്നു മുതല്‍ 2017 ജൂലൈ 31 വരെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാത്തവര്‍ക്കാണ് അവസരം. ഒക്‌ടോബര്‍ 31 വരെ ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ അപേക്ഷ നല്‍കാം. ംംം.ലാുഹീ്യാലി.േസലൃമഹമ. ഴീ്.ശി എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഹോംപേജിലെ സ്‌പെഷല്‍ റിന്യൂവല്‍ ഓപ്ഷന്‍ വഴിയും രജിസ്‌ട്രേഷന്‍ പുതുക്കാം.
















