കല്ലടിക്കോട്:പാറശ്ശേരി തിലപ്പമുണ്ട മഹാദേവ ക്ഷേത്രത്തിലെ ക്ഷേത്രസ്വത്തുക്കള്‍ അപഹരിച്ചതായി പരാതി. ക്ഷേത്രവളപ്പില്‍ നിന്നിരുന്ന 70 ഇഞ്ച് വണ്ണവും 40 അടി നീളമുള്ള തേക്കുമരം, അഞ്ച് തെങ്ങുകള്‍ തുടങ്ങിയവ ക്ഷേത്രപരിപാലന സമിതി ഭാരവാഹികള്‍ മുറിച്ചുമാറ്റിയതായാണ് പരാതി.
മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പാറശ്ശേരി തൃപ്പലമുണ്ട മഹാദേവ ക്ഷേത്രത്തിലെ പരിപാലന സമിതി ഭാരവാഹികള്‍ക്കെതിരെയാണ് പരിസരവാസിയും പൊതുപ്രവര്‍ത്തകനുമായ കിഴക്കും പുറത്തു വീട്ടില്‍ എം.കെ.വാസവനാണ് ലോകായുക്ത,കളക്ടര്‍, പോലീസ് എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുള്ളത്.
നിയമവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ 2014ല്‍ ലോകായുക്തക്ക് പരാതി നല്‍കിയിരുന്നു.പോലീസ് അന്വേഷണം നടത്താന്‍ ലോകായുക്ത ഉത്തരവിട്ടു.റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിപാലന സമിതിയെ പിരിച്ചു വിട്ടു കൊണ്ട് ആക്ഷന്‍ ടെയ് കണ് ഉത്തരവ് വന്നു. സമതിയുടെ രജിസ്ട്രേഷന് റദ്ദുചെയ്യാനുള്ള നടപടി സ്വീകരിക്കുന്നതിനായി 2015 ജനുവരി 17ന് ജില്ലാ രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയിരുന്നു.
എന്നാല്‍ ആരോപണത്തിന് വിധേയരായ ഭാരവാഹികള്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു.മാത്രമല്ല വഴിപ്പാടുകള്‍ക്ക് വിഭിന്ന നിരക്കുകള്‍ ഈടാക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
സുഗമമായ ക്ഷേത്ര നടത്തിപ്പിന് അനധികൃത കമ്മറ്റിയെ ഒഴിവാക്കി ക്ഷേത്രം അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തില്‍ പൊതുജനങ്ങളെ ഉള്‍പ്പെടുത്തി ക്ഷേത്ര പുരോഗമനത്തിന് നേതൃത്വം കൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.സ്ഥിരം ഭാരവാഹികളായി ചിലര്‍ മാത്രം ക്ഷേത്രഭരണം നടത്തുന്നതിനെതിരെ കേരള ലോകായുക്ത,ദേവസ്വം വകുപ്പ് മന്ത്രി, ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍,ജില്ലാ കലക്ടര്‍ ,കോങ്ങാട് പോലീസ് തുടങ്ങിയവര്‍ക്ക് പരാതി നെല്കിയിട്ടുണ്ടെന്നും പരാതിക്കാരന് പറഞ്ഞു.
ക്ഷേത്രത്തിന്റെ പുരോഗമനത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ഈ കമ്മറ്റി ക്ഷേത്ര ഫണ്ട് ഉപയോഗിച്ചു കൊണ്ടുള്ള ഒരു പ്രവര്‍ത്തനവും നടത്തുന്നില്ലെന്നു പൊതുജനങ്ങളുടെ സഹായം കൊണ്ട് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുക മാത്രമാണ് ചെയ്യുന്നതെന്നും ആരോപണമുണ്ട്. ക്ഷേത്രത്തില്‍ അപകടാവസ്ഥയിലുണ്ടായിരുന്ന തേക്ക്,തെങ്ങ് തുടങ്ങിയ മരങ്ങള്‍ ക്ഷേത്രം എക്സിക്യുട്ടിവ് ഒഫീസറുടെ അറിവോടെയാണ് മുറിച്ചതെന്നും ഇതും ക്ഷേത്രാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാകാതെ മരമില്ലില്‍ കിടക്കുകയാണെന്നും പറയുന്നു.
പൊതുജനങ്ങാളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതല്ലാതെ ക്ഷേത്രഭരണത്തില്‍ ഒരു ഇടപെടലും നടത്താറില്ലെന്ന് ക്ഷേത്രപരിപാലന സമിതി പ്രസിഡന്റ് നാരായണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: