ന്യൂദല്‍ഹി: മഹീന്ദ്ര സ്കോര്‍പിയോ, എക്സ്യുവി500 മോഡലുകളുടെ ഇലക്ട്രിക് പതിപ്പ് വിപണിയിലെത്താനൊരുങ്ങുന്നു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ രണ്ട് ജനപ്രിയ എസ്യുവികള്‍ക്കും ഇലക്ട്രിക് വേരിയന്റ് പുറത്തിറക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിന് 300-400 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ആലോചിക്കുന്നത്.
നിലവില്‍ ഇന്ത്യയിലെ ഒരേയൊരു ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ഇലക്ട്രിക് കാര്‍ നിര്‍മ്മാണത്തിന്റെ അടുത്ത ഘട്ടം തുടങ്ങാനാണ് കമ്പനിയുടെ ഒരുക്കം. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഇലക്ട്രിക് വാഹന വിഭാഗമായ മഹീന്ദ്ര ഇലക്ട്രിക് ആണ് സ്കോര്‍പിയോ, എക്സ്യുവി 500 മോഡലുകളുടെ ഇലക്ട്രിക് വേരിയന്റ് നിര്‍മ്മിക്കുക.
സ്കോര്‍പിയോയുടെ ഇലക്ട്രിക് വേരിയന്റിന് 12 ലക്ഷം രൂപയും എക്സ്യുവി500-ന്റെ ഇലക്ട്രിക് പതിപ്പിന് 15 ലക്ഷം രൂപയുമായിരിക്കും വില. വെരിറ്റോയുടെയും സുപ്രോ മിനി വാനിന്റെയും ഇലക്ട്രിക് വേരിയന്റുകള്‍ മഹീന്ദ്ര ഇതിനകം അവതരിപ്പിച്ചിരുന്നു.
പുതിയ വാഹനങ്ങളുടെ പവര്‍ട്രെയ്ന്‍ മഹീന്ദ്ര ഇലക്ട്രിക് വികസിപ്പിക്കുമെങ്കിലും ഇലക്ട്രിക് വാഹനങ്ങളുടെ സാങ്കേതികവിദ്യകള്‍ക്കായി പാര്‍ട്ണര്‍മാരെ തേടുകയാണ് കമ്പനി. മഹീന്ദ്ര സ്കോര്‍പിയോയുടെയും എക്സ്യുവി500-ന്റെയും പെട്രോള്‍, ഡീസല്‍ വേരിയന്റുകളേക്കാള്‍ ഇലക്ട്രിക് പതിപ്പുകളുടെ വില വളരെ കൂടുതലായിരിക്കും.
സ്കോര്‍പിയോയുടെ ഇലക്ട്രിക് വേരിയന്റിന് 12 ലക്ഷം രൂപയും എക്സ്യുവി500-ന്റെ ഇലക്ട്രിക് പതിപ്പിന് 15 ലക്ഷം രൂപയുമായിരിക്കും വില. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ഇന്ത്യ ഇപ്പോഴും പൂര്ണ്ണസജ്ജമായിട്ടില്ല. ഇതിനായി രാജ്യമെങ്ങും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം. 150-200 കിലോമീറ്ററെങ്കിലും റേഞ്ചുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്കേ ഇന്ത്യയില്‍ സ്വീകാര്യത ഉണ്ടാകൂ എന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: