തിരൂര്‍: വിപിന്വധക്കേസില് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ അറസ്റ്റിലാകുന്നതില്‍ വിറളിപൂണ്ട എസ്ഡിപിഐ ഭീഷണിയുടെ സ്വരമുയര്‍ത്തി രംഗത്ത്. ഗൂഢാലോചനയില്‍ മുഖ്യപങ്കാളിയും ഒന്നാംപ്രതിയുടെ ഭ്ാര്യയുമായ ഷാഹിദയെ അറസ്റ്റ് ചെയ്തതിന്റെ പിന്നാലെയാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് തിരൂര്‍ ഡിവൈഎസ്പി ഓഫീസിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തിയത്. സ്ത്രീകളെയും കുട്ടികളെയും പോലീസ് വേട്ടയാടുകയാണെന്ന് ആരോപിച്ചായിരുന്നു മാര്‍ച്ച്.
ഒരു യുവാവിനെ പട്ടപ്പകല്‍ വെട്ടിയരിഞ്ഞിവരെ ന്യായീകരിച്ചും പോലീസിനെയും നിയമവ്യവസ്ഥയേയും വെല്ലുവിളിച്ചും എസ്ഡിപിഐ പ്രവര്‍ത്തകര്‍ തിരൂരില്‍ അഴിഞ്ഞാടി. വിപിന്‍ വധക്കേസിലെ പ്രതികളെ സഹായിക്കുന്ന നിലപാടാണ് തുടക്കം മുതല്‍ പോലീസ് സ്വീകരിക്കുന്നതെന്ന് ആരോപണമുണ്ട്. സ്ത്രീകളെ തെരുവിലിറക്കി സഹതാപതരംഗം സൃഷ്ടിച്ച് കേസ് വഴിതിരിച്ചുവിടാന്‍ പോലീസും പോപ്പുലര്‍ ഫ്രണ്ടും ആസൂത്രണം ചെയ്തതാണ് മാര്‍ച്ചെന്ന് ഹൈന്ദവ സംഘടനകള്‍ ആരോപിച്ചു.
ഒന്നാംപ്രതി എടപ്പാള്‍ അമ്പലത്തുവീട്ടില്‍ അബ്ദുള്‍ ലത്തീഫിന്റെ ഭാര്യ ഷാഹിദയെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്.
കൊലപാതകം ആസൂത്രണം ചെയ്ത സംഘത്തില്‍ ഭര്‍ത്താവിനൊപ്പം ഷാഹിദയും പങ്കാളിയായിരുന്നെന്ന് പോലീസ് പറഞ്ഞു. മുമ്പ് മൂന്നുതവണ വിപിന്‍ നേരെ വധശ്രമം നടത്തിയതിന് ശേഷം അക്രമിസംഘം താമസിച്ചതും ഇവരുടെ വീട്ടിലാണെന്ന് പോലീസ് കണ്ടെത്തി.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ സാബിനൂള്‍, സിദ്ദിഖ്, തുഫൈല്‍, മുഹമ്മദ് അന്‍വര്‍, മുഹമ്മദ് ഹസന് എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. ഇതില്‍ സാബിനൂള്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുക്കുകയും ബാക്കിയുള്ളവര്‍ ഗൂഢാലോചന നടത്തിയവരുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: