Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തടസ്സങ്ങളൊഴിഞ്ഞു : ദിവാന്‍ജിമൂല മേല്‍പാല നിര്‍മ്മാണം 19ന് തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2017, 10:21 pm IST
in Thrissur

തൃശൂര്‍: പത്തുമാസമായി സ്തംഭനത്തില്‍ കിടക്കുന്ന ദിവാന്‍ജിമൂല മേല്‍പ്പാലനിര്‍മ്മാണത്തിന് ജീവന്‍ വെക്കുന്നു. 19ന് നിര്‍മ്മാണം പുനരാരംഭിക്കും. രണ്ടുമാസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് റെയില്‍വേ വ്യക്തമാക്കി.

റെയില്‍വേ ട്രാക്കിലെ രണ്ട് വൈദ്യുതി തൂണുകള്‍ മാറ്റികിട്ടാത്തതായിരുന്നു ഡിസംബറില്‍ പണി സ്തംഭിക്കാന്‍ കാരണം. മൂന്ന് മാസം മുമ്പ് തൂണുകള്‍ മാറ്റി കിട്ടി. പാലം പണിയില്‍ പ്രധാന സ്ലാബിടാന്‍ റെയില്‍വേ സുരക്ഷാ കമ്മീഷ്ണറുടെ അനുമതി വൈകിയതായിരുന്നു പിന്നെ പ്രശ്‌നം. ഇപ്പോള്‍ അനുമതിയായി. 19ന് തന്നെ പണി പുനരാരംഭിക്കുമെന്നാണ് റെയില്‍വേ പറയുന്നത്.

പാലം നിര്‍മ്മാണം പൂര്‍ത്തിയായാലും, അപ്രോച്ച് റോഡ് പണിയാതെ തുറന്നുകൊടുക്കാനാകില്ല. അപ്രോച്ച് റോഡ് പണിയേണ്ടത് കോര്‍പ്പറേഷനാണ്. ഇതിനായി ഏട്ടരകോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സര്‍ക്കാര്‍ അനുമതിക്കയിച്ചിരിക്കയാണ്. അനുമതി ലഭിച്ചിട്ടില്ല.

നിലവിലുള്ള പാലത്തിനേക്കാള്‍ 1.5 മീറ്റര്‍ ഉയരത്തില്‍ വടക്കുഭാഗത്തു 10.3 മീറ്റര്‍ വീതിയിലും 32.4 മീറ്റര്‍ ദൂരത്തിലുമാണ് പാലം നിര്‍മ്മാണം. വടക്കുഭാഗത്ത് ദിവാന്‍ജിമൂലയില്‍നിന്ന് പൂത്തോള്‍ ജംഗ്ഷന്‍ വരെ 330 മീ ദൂരത്തില്‍ 11 മീറ്റര്‍ വീതിയില്‍ അപ്രോച്ച് റോഡാണ് കോര്‍പ്പറേഷന്‍ വിഭാവനം ചെയ്തിട്ടുള്ളത്.

റിങ്ങ് റോഡ് ഡി.ടി.പി സ്‌കീമിന് വിധേയമായി തയ്യാറാക്കിയിട്ടുള്ള റോഡിന് 35 സെന്റ് സ്ഥലം അക്വയര്‍ ചെയ്യേണ്ടതുണ്ട്. സ്ഥലം വിട്ടുനല്‍കാന്‍ ഉടമകള്‍ സന്നദ്ധത പ്രകടിപ്പിച്ചതിനാല്‍ കലക്ടര്‍ നിശ്ചയിക്കുന്ന വിലക്ക് സ്ഥലം വാങ്ങാനാണ് കോര്‍പ്പറേഷന്‍ തീരുമാനം. ദിവാന്‍ജിമൂല ഭാഗത്ത് സെന്റിന് 27 ലക്ഷം രൂപ കലക്ടര്‍ നിശ്ചയിച്ചപ്പോള്‍ പൂത്തോള്‍ ജംഗ്ഷനില്‍ 3.9 ലക്ഷം രൂപയാണ് വിലയിട്ടത്. ഇത് അപര്യാപ്തമെന്ന വാദം ഉടമകളില്‍ നിന്നുണ്ടായിട്ടുണ്ട്. കോടതിയെ സമീപിക്കാനാണ് ഇക്കാര്യത്തില്‍ കോര്‍പ്പറേഷന്റെ നിര്‍ദ്ദേശം. ഭൂമി ലഭ്യമാക്കല്‍ നടപടികള്‍ താമസിക്കാതെ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.

പാലം നിര്‍മ്മാണത്തിനായി 6.33 കോടി രൂപ കോര്‍പ്പറേഷന്‍ മൂന്ന് വര്‍ഷം മുമ്പ് റെയില്‍വേയില്‍ കെട്ടിവെച്ചിട്ടു പണി ഇഴഞ്ഞുനീങ്ങുകയായിരുന്നു. 10 ശതമാനം പലിശക്ക് ബാങ്കില്‍ കിടന്നിരുന്ന വൈദ്യുതി വിഭാഗത്തിന്റെ സ്ഥിരം നിക്ഷേപം പിന്‍വലിച്ചാണ് അന്ന് മേയറായിരുന്ന രാജന്‍ പല്ലന്‍ റെയില്‍വേക്ക് തുക നല്‍കിയത്. പണി നീണ്ടതിനാല്‍ കോര്‍പ്പറേഷന് പലിശ നഷ്ടം തന്നെ കോടികള്‍ വരും. ഫലപ്രദമായ ഇടപെടുലുകള്‍ ഉണ്ടാകാത്തതായിരുന്നു വൈകാന്‍ കാരണം.

റിങ്ങ് റോഡ് ഡി.ടി.പി സ്‌കീം അനുസരിച്ച് കെ.എസ്.ആര്‍.ടി.സിക്ക് മുന്നില്‍ നിന്ന് തുടങ്ങേണ്ട റോഡ് ദിവാന്‍ജിമൂലയില്‍ നിന്നു തുടങ്ങാനാണ് തീരുമാനം. പാലം കഴിയുന്നതോടെ ഇതുവഴി ഗതാഗതം ഇരട്ടിക്കുമെന്നതിനാല്‍ ദിവാന്‍ജിമൂല ചെട്ടിയങ്ങാടി റോഡില്‍ വന്‍ഗതാഗത കുരുക്കുണ്ടാക്കും. കെ.എസ്.ആര്‍.ടി.സിക്ക് മുന്നിലുള്ള റെയില്‍വേ സ്ഥലം റോഡ് വികസനത്തിന് സൗജന്യമായി നല്‍കാമെന്ന് റെയില്‍വേ വാഗ്ദാനം ചെയ്തിട്ടും സ്ഥലത്തിനായി ഒരപേക്ഷപോലും നല്‍കാന്‍ കോര്‍പ്പറേഷന്‍ ഇതുവരെ തയ്യാറായിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുംഭമേള താരത്തിന്റെ വിവാഹം ; അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ് ; മാതാപിതാക്കളുടെ മൊഴിയെടുത്തു

Kerala

വൈറല്‍ ‘കേരള സ്റ്റോറി’; വകുപ്പുകള്‍ കുടുക്കുമെന്ന് നിയമ വിദഗ്ധര്‍, കല്യാണക്കുടുക്കില്‍ സിപിഎം; തലയൂരാന്‍ നെട്ടോട്ടം

Main Article

എഫ്‌സിആര്‍എ എന്ത്? എന്തിന്?

Article

മടിയില്‍ കനമില്ലെങ്കില്‍ എന്തിന് ഭയക്കണം?

Article

വികസനരാഹിത്യത്തിന്റെ കേരള മാതൃക; അടിമത്തത്തിലേക്കുള്ള ചുവടുവെപ്പ്

പുതിയ വാര്‍ത്തകള്‍

നെതന്യാഹുവിന്റെ പുതിയ ഭീഷണി: ‘ഇറാനെതിരെയുള്ള നടപടി അവസാനിച്ചിട്ടില്ല, അവരുടെ കൈവശം ഇപ്പോഴും 400 കിലോഗ്രാം യുറേനിയം ഉണ്ട്

ദന്തല്‍ കോളജ് വിദ്യാര്‍ഥിയുടെ ദുരൂഹ മരണം : മൃതദേഹം ഇന്ന് സംസ്‌കരിക്കും

അമേരിക്ക- ഇറാൻ ചർച്ച പരാജയം: ഇരുപക്ഷങ്ങളും നിരാശയോടെ പിരിഞ്ഞു

ആഗ്രഹസാഫല്യവും പ്രൊഫഷണൽ മുന്നേറ്റവും; തുലാം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആഗ്രഹസാഫല്യവും ഐക്യസമൃദ്ധിയും; കന്നി രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 12-ലെ രാശിഫലം

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.