മൂവാറ്റുപുഴ: ബിജെപി സംസ്ഥാന പരിസ്ഥിതി സമിതി സെല്‍ കണ്‍വീനര്‍ ഡോ. സി.എം. ജോയിയുടെ നേതൃത്വത്തിലുള്ള സംഘം മയിലാടുംപാറ സന്ദര്‍ശിച്ചു. പാറ തകര്‍ത്ത് സ്വകാര്യ വ്യക്തികള്‍ക്ക് തീറെഴുതി നല്കിയ പഞ്ചായത്ത് നടപടികള്‍ക്കെതിരെ യുവമോര്‍ച്ച നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് സന്ദര്‍ശനം. വരും തലമുറയ്ക്കുവേണ്ടി ജൈവവൈവിധ്യം കാത്തുസൂക്ഷിക്കണമെന്നും പാറ പൊട്ടിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രകമ്പനങ്ങള്‍ മൂലം ഭൂഗര്‍ജലം മീറ്ററുകളോളം താഴേക്കുപോകുമെന്നും കുടിവെള്ളവും കൃഷിക്ക് ആവശ്യമുള്ള വെള്ളവും കിട്ടാതെ നെട്ടോട്ടമൊടുന്ന ഒരു കായനാട് ഉണ്ടാകുമെന്ന് ഡോ. സി.എം. ജോയി പറഞ്ഞു.
അപൂര്‍വ്വങ്ങളായ സസ്യവിഭവങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും അതിനായി സമരപോരാട്ടങ്ങള്‍ക്ക് പരിസ്ഥിതി പ്രവര്‍ത്തകര്‍ തയ്യാറാകുമെന്ന് പ്രതിജ്ഞയെടുത്തു. സിപിഎം ഭരിക്കുന്ന മാറാടി പഞ്ചായത്താണ് സ്വകാര്യവ്യക്തികള്‍ക്ക് മയിലാടുംപാറയില്‍ ഖനനത്തിനായി അനുമതി നല്‍കിയത്.
പരിസ്ഥിതി സെല്‍ സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം കരിങ്കുന്നം രാമചന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. കേരള നദീസംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് പ്രൊഫ. സീതാരാമന്, പരിസ്ഥിതി സെല്‍ സംസ്ഥാന സമിതിയംഗങ്ങളായ ഏലൂര്‍ ഗോപിനാഥ്, ഷീജ പരമേശ്വരന്, പരിസ്ഥിതി സെല്‍ ജില്ലാസമിതിയംഗം ഡോ. അഡ്വ. വിന്‍സെന്റ് പണികുളം, ജില്ലാ കണ്‍വീനര്‍ എം.കെ. ശശിധരന്, ആര്‍എസ്എസ് വിഭാഗ് സഹകാരി എന്‍.എസ്. ബാബു, ബിജെപി സംസ്ഥാന സമിതിയംഗം കെ.കെ. ദിലീപ്കുമാര്, ജില്ലാ ജനറല്‍ സെക്രട്ടറി എം.എന്‍. മധു, മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് എ.എസ്. വിജുമോന്, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അരുണ്‍.പി. മോഹന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: