കൊച്ചി: പ്രതീക്ഷകള്‍ പങ്കുവെച്ച് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തു. കേന്ദ്രമന്ത്രിയായത് അപ്രതീക്ഷിതമായിരുന്നുവെന്നും ടൂറിസം മേഖലയുടെ വികസനത്തിനായി ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും എറണാകുളം പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസ്സില്‍ കണ്ണന്താനം പറഞ്ഞു. തുടര്‍ന്ന് കാഴ്ചയില്ലാത്തവരുടെ ഫുട്ബോള്‍ ടീമംഗങ്ങളുമായി അദ്ദേഹം സംവദിച്ചു.
വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെയും സന്ദര്‍ശിച്ചു. ബിഷപ്പുമായി നേരത്തെ തന്നെ സൗഹൃദമുണ്ടെന്നും ഇപ്പോഴത് പുതുക്കാന്‍ അവസരം ലഭിച്ചുവെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. സഭാനേതൃത്വവുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യെമനില്‍ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ ചെയ്ത സഹായങ്ങള്‍ക്ക് ബിഷപ്പ് നന്ദി പറഞ്ഞു.
വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മാത്യു ഇലഞ്ഞിമറ്റം, ചാന്‍സലര്‍ ഫാ. എബിജിന്‍ അറയ്ക്കല്‍, ഫാ. പീറ്റര്‍ കൊച്ചുവീട്ടില്‍, ഫാ. അലക്സ് കുരിശുപറമ്പില്‍, ഫാ. ആന്റണി വിബിന് സേവ്യര്‍ വേലിക്കകത്ത്, ഫാ. ലെനീഷ് ജോസ് മനക്കില്, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. കെ മോഹന്‍ദാസ്, മദ്ധ്യമേഖലാ സെക്രട്ടറി എന്‍.ടി. ശങ്കരന്‍കുട്ടി, എറണാകുളം നിയോജകമണ്ഢലം പ്രസിഡന്റ് സി.ജി. രാജഗോപാല്‍ എന്നിവര്‍ കേന്ദ്രമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ആര്‍എസ്എസ് കാര്യാലയവും മന്ത്രി സന്ദര്‍ശിച്ചു. പിന്നീട് ചെറായില്‍ നടന്ന പരിപാടിയിലും അദ്ദേഹം പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: