മണ്ണാര്‍ക്കാട്:കോല്‍പ്പാടം റോഡ് വെള്ളത്തില്‍ മുങ്ങി. മണ്ണാര്‍ക്കാട് മേഖലയില്‍ രണ്ടു ദിവസങ്ങളായി പെയ്യുന്ന ശക്തമായ മഴയെ തുടര്‍ന്ന് കാഞ്ഞിരം തെങ്കര കോല്പ്പാടംറോഡ് വെള്ളത്തില്‍ മുങ്ങി.
ശക്തമായ മഴയെ തുടര്‍ന്ന് വിവിധ തോടുകളില്‍ നിന്നുള്ള വെള്ളം ഒന്നാകെ റോഡിലേക്ക് ഒഴുകിയതിനെ തുടര്‍ന്നാണ് കോല്‍പ്പാടം റോഡില്‍ വെള്ളം കയറിയത്. ഒന്നാകെ വെള്ളം പരന്നൊഴുകുകയാണ് ഇതുമൂലം റോഡും സമീപത്തെ വലിയ കാനയും തമ്മില്‍ തിരിച്ചറിയാന്‍ കഴിയുന്നില്ല .ഇത് വന്‍ അപകടങ്ങള്‍ക്ക് സാധ്യത ഒരുക്കുന്നു. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഈറോഡ് വഴി കടന്നുപോകുന്നത് റോഡില്‍ ഒന്നാകെ വെള്ളം ഒഴുകുന്നത് യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയായി മാറിയിരിക്കുകയാണ്.
സമീപത്തെ പാടശേഖരങ്ങള്‍ എല്ലാം കോണ്‍ക്രീറ്റ് കെട്ടിടങ്ങളായി മാറിയതിനെ തുടര്‍ന്നാണ് റോഡില്‍ വെള്ളം കയറാന്‍ ഉണ്ടായ കാരണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: