ന്യൂയോര്‍ക്ക്: നേരത്തെ കണ്ടെത്തിയതില്‍ നിന്ന് വിഭിന്നമായി ചന്ദ്രന്റെ ഉപരിതലത്തില്‍ എല്ലായിടത്തും ജലാംശം ഉണ്ടെന്ന് നാസ കണ്ടെത്തി. ഇന്ത്യയുടെ ചാന്ദ്രയാനില്‍ നാസ ഘടിപ്പിച്ച, ചന്ദ്രനിലെ ധാതു ലവണാംശങ്ങള്‍ കണ്ടെത്താനുള്ള ഉപകരണ( മാപ്പര്‍)മാണ് ഇക്കാര്യം കണ്ടെത്തിയത്. ചന്ദ്രന്റെ ധ്രുവങ്ങളില്‍ മാത്രമേ ജലാംശം ഉള്ളുവെന്നായിരുന്നു പഴയ നിഗമനം.
ഉപകരണത്തിന്റെ സഹായത്തോടെ ചന്ദ്രന്റെ മണ്ണിലെ ജലാംശം ചിത്രീകരിച്ചിട്ടുണ്ട്.
വെള്ളവും അതിനൊപ്പം ഹൈഡ്രോക്‌സില്‍ എന്ന തന്മാത്രയും ചന്ദ്രന്റെ മണ്ണില്‍ ഉണ്ടെന്നാണ് 2009ല്‍ കണ്ടെത്തിയിരുന്നത്. ആ കണ്ടെത്തലില്‍ നിന്നാണ് പുതിയ പര്യവേഷണം. ജലാംശം ധ്രുവങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല. എല്ലായിടത്തും അതുണ്ട്, ഗവേഷക മേധാവി ഷുവായി ലീ പറഞ്ഞു. ധ്രുവങ്ങളിലേക്ക് ചെല്ലുന്തോറും ജലാംശം കൂടുന്നുമുണ്ട്.
പ്രതലത്തില്‍ മിക്കയിടത്തും ജലാംശം ഏതാണ്ട് ഒരുപോലെയാണ്. സൗരക്കാറ്റാണ് ഇതിന്റെ ഉറവിടമെന്നാണ് വിദഗ്ധര്‍ പറയുന്നത്. സൂര്യനില്‍ നിന്നുള്ള പ്രോട്ടോണ്‍ കണങ്ങളുടെ നിരന്തരമായ കൂട്ടിയിടിയാണിത്. ഈ കൂട്ടിയിടി ഹൈഡ്രോക്‌സിലും തന്മാത്രാ ജലവും ഉണ്ടാക്കും. ഇവയാണ് പ്രതലത്തിലെങ്ങും കാണുന്നത്.
















