മട്ടാഞ്ചേരി: ഭാരതത്തിന്റെ മത്സ്യ മേഖലയെ കുറിച്ചറിയാ വിദേശി സംഘമെത്തി. ഇന്ത്യയിലെ മത്സ്യ ബന്ധനവും ശാസ്ത്രീയമായ സംസ്കരണവും പഠിക്കാന്‍ എട്ടു രാജ്യങ്ങളില്‍ നിന്നായി 22 ഫിഷറീസ് ഉദ്യോഗസ്ഥരാണ് കൊച്ചിയിലെത്തിയത്.
കെനിയ, സുഡാന്, അഫ്ഗാനിസ്ഥാന്, മലാവി, ഘാന, ഉഗാണ്ട, ലൈബീരിയ, മംഗോളിയ എന്നീ രാജ്യങ്ങളിലെ ഉദ്യോഗസ്ഥ സംഘം പതിനഞ്ച് ദിവസം നീണ്ടു നില്ക്കുന്ന പരിശീലന ക്യാമ്പില്‍ പങ്കെടുക്കും.
ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ മത്സ്യ സംസ്ക്കരണ കയറ്റുമതി മേഖലയുടെ ഗണ്യമായ സ്വാധീനമാണ് വിദേശി സംഘത്തെ ആകര്‍ഷിച്ചത്.
ലോകവിപണയില്‍ ഇന്ത്യന്‍ മത്സ്യോപന്നങ്ങള്ക്കുള്ള മൂല്യം കണക്കിലെടുത്താണ് ഇന്ത്യ-അമേരിക്കന്‍ സഹകരണത്തോടെ ആഗോള ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി പരിശീലന പരിപാടി നട ക്കുന്നത്.
ശാസ്ത്രീയമായ രീതികള്‍ അവലംബിച്ചാല്‍ ഈ രാജ്യങ്ങളിലെയും സമുദ്രോല്‍പ്പന്നങ്ങള്‍ക്ക് മൂല്യമേറുമെന്നും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും കരുതിയാണ് പരിശീലനം. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ വെല്ലിംഗ്ടണ്‍ ഐലന്റിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലാണ് പരിശീലനം.
കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ: പി.രാജേന്ദ്രന് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. സിഫ്റ്റ് ഡയരറക്ടര്‍ ഡോ: സി.എന്‍. രവിശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ: രവി നന്തി, ഡോ: എ.കെ.മൊഹന്തി, ഡോ.സുശീല മാത്യൂ ,ഡോ: കെ.അശോക് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: