കുമ്പളം: കുമ്പളം ആര്‍പിഎം ഹൈസ്കൂളില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. ചൊവ്വാഴ്ച രാത്രി സ്കൂളില്‍ അതിക്രമിച്ച് കയറിയ സാമൂഹ്യവിരുദ്ധര്‍ ചെടിച്ചട്ടികള്‍ പൊട്ടിച്ചു. ക്ലാസ് മുറിക്കുള്ളിലെ വേസ്റ്റ് ബക്കറ്റിന് തീയിട്ടു. നോട്ടീസ് ബോര്‍ഡ് നശിപ്പിച്ചു. ക്ലാസ് മുറിക്കുള്ളില്‍ അശ്ലീല വാക്കുകള്‍ എഴുതി വെച്ചു. വിവരമറിഞ്ഞ് പനങ്ങാട് പോലീസ് ഇന്നലെ രാവിലെ സ്കൂളിലെത്തി പരിശോധന നടത്തി. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് കുമ്പളം പള്ളി സ്കൂളില്‍ സാമൂഹ്യ വിരുദ്ധര്‍ അതിക്രമിച്ച് കയറി ടോയ്ലെറ്റും, ടാപ്പും, വാട്ടര്‍ കണക്ഷനുമെല്ലാം തല്ലിത്തകര്‍ത്തിരുന്നു. പ്രദേശത്തെ അങ്കണവാടിയില്‍ കയറി മലമൂത്ര വിസര്‍ജ്ജനം നടത്തുകയും ചെയ്തു. ഇതുസംബന്ധിച്ച് പരാതി നല്‍കിയെങ്കിലും പോലീസിന് ആരേയും പിടികൂടാനായില്ല. രാത്രി സമയങ്ങളില്‍ പ്രദേശത്ത് പോലീസ് നിരീക്ഷണം ശക്തമാക്കണമെന്ന് പ്രിയദര്‍ശിനി റെസിഡന്റ്സ് അസോസിയേഷന് സെക്രട്ടറി പി.വി. പ്രഭുരാജ് ആവശ്യപ്പെട്ടു. സ്കൂളില്‍ നടന്ന അതിക്രമങ്ങളെ സംബന്ധിച്ച് പനങ്ങാട് പോലീസിന് പരാതി നല്‍കിയതായി സ്കൂള്‍ ഹെഡ്മിസ്ട്രിസ് സുജാത അറിയിച്ചു.
അയാട്ട ഏജന്റ്സ് അസോസിയേഷന് ദേശീയ കണ്വന്ഷന് ഇന്നുമുതല്‍
കൊച്ചി: അയാട്ട ഏജന്റ്സ് അസോസിയേഷന്റെ ദേശീയ കണ്വന്ഷന് ഇന്നുമുതല്‍ കൊച്ചിയില്‍ നടക്കും.ചെറായി ബീച്ച് റിസോര്‍ട്ടില്‍ വൈകുന്നേരം അഞ്ച് മണിക്ക് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം കണ്വന്ഷന് ഉദ്ഘാടനം ചെയ്യും. മന്ത്രി തോമസ് ചാണ്ടി, കെ.വി. തോമസ് എംപി തുടങ്ങിയവര്‍ സംബന്ധിക്കും. വ്യോമയാന വിനോദസഞ്ചാര മേഖലകളിലെ വെല്ലുവിളികളും അവസരങ്ങളും നാല് ദിവസം നീണ്ടുനില്‍ക്കുന്ന കണ്വന്ഷന് ചര്‍ച്ച ചെയ്യും. ജിഎസ്ടി സംവിധാനം ടൂറിസം മേഖലയിലുണ്ടാക്കിയ പ്രതിസന്ധിയും കണ്വെന്ഷന് ചര്‍ച്ച ചെയ്യും. അയാട്ട അക്രഡിറ്റഡ് ഏജന്റുമാരെ കൂടാതെ ടൂര്‍ ഓപറേറ്റര്‍മാരും കണ്‍വന്‍ഷനില്‍ പങ്കെടുക്കും.വിവിധ ചര്‍ച്ചകളില്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം രംഗത്തെ പ്രമുഖര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ അയാട്ട ഏജന്റ്സ് അസോസിയേഷന് ദേശീയ പ്രസിഡന്റ് ബിജി ഈപ്പന്, ജനറല്‍ സെക്രട്ടറി ടി.യു ഷംസുദ്ദീന്,ജി.ഗണേഷ്, രാജീവ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: