വടക്കഞ്ചേരി:വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരിക്കിന് പരിഹാരമായി തുടങ്ങി. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ട്രെയിലര്പോലുള്ള വലിയ വാഹനങ്ങള്‍ക്ക് പകല്‍ സമയം നിയന്ത്രണം ഏര്‍പ്പെടുത്തിയതും, തകര്‍ന്ന ഭാഗങ്ങളിലെ ഓട്ടയടക്കലും സജീവമായതോടെയാണ് ഗതാഗതക്കുരുക്കിന് അയവ് വന്ന് തുടങ്ങിയത്.
കുതിരാന്ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എത്തിയ വലിയ വാഹനങ്ങള്‍ വടക്കഞ്ചേരിയില്‍ നിര്‍ത്തിയിട്ടു. ദീര്‍ഘനാളായി തകര്‍ന്നുകിടന്ന ദേശീയപാതയിലെ കുഴികള്‍ ചൊവ്വാഴ്ച മുതലാണ് പൂര്‍ണ തോതില്‍ അടയ്ക്കാന്‍ തുടങ്ങിയത്. ഒമ്പതിന് മണ്ണുത്തിയിലും തിങ്കളാഴ്ച പാലക്കാട് കലക്ടറേറ്റിലും ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തെ തുടര്‍ന്നാണ് പണി വേഗത്തില്‍ പുരോഗമിക്കുന്നത്. വടക്കഞ്ചേരി മുതല്‍ മണ്ണുത്തിവരെ തകര്‍ന്നു കിടക്കുന്ന’ഭാഗങ്ങള്‍ റീ ടാര്‍ ചെയ്യുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്.
ദേശീയപാത ആറ് വരിയാകുന്നതുമായി ബന്ധപ്പെട്ട് നിര്‍മാണം പൂര്‍ത്തിയാക്കിയ റോഡിലൂടെ യാത്ര സുഗമമാക്കാന്‍ കഴിയും. എന്നാല്‍ സര്വീസ്റോഡുകളും പഴയ റോഡുകളും മേല്‍പ്പാലത്തിന്റെ അടിഭാഗങ്ങളിലുമാണ് റോഡുകള്‍ പൂര്‍ണമായി തകര്‍ന്നത്. കൂടാതെ ഇരുമ്പ്പാലം കുതിരാന്ഭാഗത്തും റോഡ് തകര്‍ന്നിട്ടുണ്ട്. കുതിരാന്‍ കൊമ്പഴ ഭാഗത്തും വടക്കഞ്ചേരി തേനിടുക്ക്’ഭാഗത്തുമാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ടാറിങ്ങ് ചെയ്തത്. രണ്ട് ദിവസവും മഴയും പെയ്യാത്ത സാഹചര്യത്തില്‍ ആധുനിക യന്ത്രസംവിധാനത്തിന്റെ സഹായത്തേടെയാണ് ടാറിങ്ങ്. ദേശീയപാതയുടെ പണി നടക്കുന്നതിനാല്‍ 25 വരെ പത്ത് ചക്രങ്ങളുള്ള ട്രെയിലര്‍ ലോറികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രാവിലെ എട്ടു മുതല്‍ രാത്രി 10വരെ ഇത്തരം ലോറികള്‍ വടക്കഞ്ചേരി മണ്ണുത്തി റൂട്ടില്‍ പോകരുതെന്നാണ് നിര്‍ദേശം. ട്രെയിലറുകള്‍ വടക്കഞ്ചേരിയില്‍ നിര്‍ത്തി. നിയന്ത്രണം ഏര്െപ്പെടുത്തിയതോടെ ട്രെയിലറുകളുടെ എണ്ണവും കുറഞ്ഞു.
വടക്കഞ്ചേരി പന്നിയങ്കര ടോള്‍ പ്ളാസയ്ക്കു സമീപവും തേനിടുക്കിനു സമീപത്തും പണി പൂര്‍ത്തിയായ മേല്‍പ്പാലത്തിലുമാണ് ട്രെയിലറുകള്‍ നിര്‍ത്തിയത്. അറ്റകുറ്റപ്പണി നടക്കുന്ന സമയത്തെച്ചൊല്ലിയുള്ള ചെറിയ ഗതാഗത തടസ്സമൊഴിവാക്കിയാല് ഗതാഗതം പഴയ രീതിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: