മലമ്പുഴ:ദിവസേനെ നൂറ് കണക്കിന് സന്ദര്‍ശകരെത്തുന്ന മലമ്പുഴ അണക്കെട്ടില്വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളില്ല.
പൊതുഅവധി ദിവസങ്ങള്‍ ഉള്‍പ്പെടെയുള്ള ദിവസങ്ങളില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുപോലുംനിരവധി വിനോദസഞ്ചാരികളാണ് മലമ്പുഴയിലെത്തുന്നത്. എന്നാല്‍ വിനോദസഞ്ചാരികളുടെ ജീവന് യാതൊരുവിധ സുരക്ഷയുംഇല്ലെന്നതാണ് സത്യം. യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാത്തത് ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തുന്നു.
മലമ്പുഴയിലെത്തുന്നവരില് ഭൂരിഭാഗവുംഉദ്യാനത്തില് പോകുന്നതിനുപകരം സുരക്ഷാവേലികളോ മറ്റു നിയന്ത്രണങ്ങളോ ഇല്ലാത്ത ഡാമിലേക്ക്ഇറങ്ങുന്നത് പതിവായിരിക്കുകയാണ്. ഡാമിലെ വെള്ളം വറ്റിയപ്പോള്‍ വിനോദ സഞ്ചാരികള്‍ മാത്രമല്ല അവരുടെ വാഹനങ്ങളും ഡാമിലേക്ക് ഇറക്കിയിരുന്നു. പലപ്പോഴും ചെളിയില്‍ കുടുങ്ങിയ വാഹനങ്ങളെ മറ്റുവലിയ വാഹനങ്ങള്‍ ഉപയോഗിച്ചാണ് കരക്കെത്തിച്ചിരുന്നത്.
ഡാമിലിറങ്ങുന്നവര്ക്കെതിരെ നടപടിയെടുക്കുമെന്ന് മുന്‍ ജില്ലാ കളക്ടര്‍ പറഞ്ഞിരുന്നെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായില്ല. അപകടസൂചനനല്കുന്ന ബോര്‍ഡുപോലും സ്ഥാപിച്ചിട്ടില്ല.വര്‍ഷങ്ങളായി ചെളി നീക്കം ചെയ്യാത്തതും വന്‍ അപകടങ്ങള്‍ക്ക് കാരണമാവും.
നിയന്ത്രണ വേലികള്‍ ഇല്ലാത്തതിനാല്‍ കുട്ടികളടക്കമുള്ളവര്‍ ഡാമിലെ വെള്ളത്തിലിറങ്ങുന്നത് വലിയ അപകടങ്ങള്‍ക്കാണ് വഴിവെക്കുന്നത്.മലമ്പുഴ അണകെട്ട് സന്ദര്‍ശിക്കാനെത്തുന്നവര്‍ അണക്കെട്ടിലെ വെള്ളത്തിലിറങ്ങുന്നത് ഇവിടുത്തെ പതിവ് കാഴ്ചയാണ്. പ്രധാന കവാടം വഴി അണക്കെട്ടിന് മുകളില്‍ മാത്രമാണ് സന്ദര്‍ശനം അനുവദിച്ചിട്ടുള്ളതെങ്കിലും.ഇവിടെയെത്തുന്നവര്‍ അണക്കെട്ടിന് ചുറ്റുമുള്ള റോഡില്‍ നിന്ന് ചെറിയ നടപ്പാതകളിലൂടെ ജലാശയത്തില്‍ ഇറങ്ങുന്നത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട് .
ഇത്തരത്തില്‍ കഴിഞ്ഞ ദിവസം അണക്കെട്ടിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചിരുന്നു.എന്നിട്ടും ഇത്തരം സ്ഥലങ്ങളില്‍ പരിശോധന ശക്തമാക്കാനോ ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്പ്പെടുത്തതാനോ അധികൃതര്‍ തയ്യാറായിട്ടില്ല .കോടികള്‍ ചിലവാക്കി അണക്കെട്ടിന് ചുറ്റും കമ്പി വേലി കെട്ടിയിട്ടുണ്ടെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴും പലസ്ഥലങ്ങളിലും കമ്പിവേലി കെട്ടിയിട്ടില്ല എന്നത് വ്യക്തമാണ് .
വിവിധ ഭാഷകളില്‍ മുന്നറിയിപ്പു ബോര്‍ഡ് സ്ഥാപിക്കണമെന്ന ഉത്തരവും പാലിക്കപ്പെടുന്നില്ല.വേണ്ടത്ര മുന്‍കരുതലുകള്‍ എടുക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെങ്കില്‍ അണക്കെട്ടിനകത്ത് ഇനിയും ജീവനുകള്‍ പൊലിയും എന്നത് ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: