കൂറ്റനാട്:ബസ് കാത്തിരുപ്പ് കേന്ദ്രങ്ങളില്ലാതെ കൂറ്റനാട് ടൗണില്‍ യാത്രക്കാര്‍ വലയുമ്പോള്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച വിശ്രമ കേന്ദ്രം ഉപകാരമില്ലാതെ കാടുപിടിച്ച് നശിക്കുന്നു.
മഴയും വെയിലുമേല്‍ക്കാതെ ബസ്് കാത്തുനില്ക്കാനുള്ള സൗകര്യം കൂറ്റനാട് ടൗണില്‍ ഇതുവരെയും പൂര്‍ണമായിട്ടില്ല. ഗുരുവായൂര്‍ ഭാഗത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം മാറ്റി നിര്‍ത്തിയാല്‍ തൃത്താല,എടപ്പാള്‍,പട്ടാമ്പി ഭാഗങ്ങളിലേക്കുള്ള യാത്രക്കാര്‍ എരിവെയിലിലും പെരുമഴയിലും കടത്തിണ്ണകളെയാണ് ആശ്രയിക്കുന്നത്.
ഇതിനിടെയാണ് ദീര്‍ഘ ദൂര യാത്രക്കാര്‍ക്ക് വിശ്രമസൗകര്യത്തിനായി കൂറ്റനാട് ടേക്ക് എ ബ്രേക്ക് എന്ന വിശ്രമകേന്ദ്രം നിര്‍മിച്ചത്.പ്രത്യേക ടോയ്ലറ്റ് സൗകര്യം,കഫ്റ്റീരിയ, എടിഎം എന്നിവ ഉണ്ടാകും എന്നൊക്കെ ബന്ധപ്പെട്ടവര്‍ പറഞ്ഞിരുന്നു.എന്നാല്‍ ഇതുവരെയും ഇതൊന്നും നടപ്പായില്ല.ഓപ്പണ്‍ ഓഡിറ്റോറിയത്തിന്റെ പണി പൂര്‍ത്തിയായെങ്കിലും നിര്‍മ്മാണത്തിലെ അപാകത വ്യക്തമാണ്.
കൂറ്റനാട് ടൗണില്‍ നിന്നും അകലെയായി ജല അതോറിറ്റിക്ക് മുന്വശത്ത്പട്ടാമ്പി പെരുമ്പിലാവ് സംസ്ഥാന പാതയോരത്താണ് നാല്പത് ലക്ഷത്തോളം രൂപചെലവിലുള്ള വിശ്രമകേന്ദ്രം നിര്‍മിച്ചിട്ടുള്ളത്.
എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ് ഒന്നര വര്‍ഷം പിന്നിട്ടിട്ടും ഈ കേന്ദ്രം വിശ്രമത്തിലാണ്.പരിസരം ഇപ്പോള്‍ കാടുപിടിച്ചും വൃത്തിഹിനവുമായ നിലയിലാണ്.ടേക്ക് എ ബ്രേക്ക് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനായി പലപ്പോഴായി മീറ്റിങ്ങുകള്‍ നടത്തിയിരുന്നെങ്കിലും വെറുതെയായി.
കെട്ടിടം പണി പൂര്ത്തിയായെങ്കിലുംനമ്പറും വൈദ്യുതീകരണവും നടന്നിട്ടില്ല. എന്നാലിതൊന്നും ഉദ്ഘാടനത്തിന് തടസ്സമായില്ല.
ആര്‍ഭാടമായി തന്നെ ഉദ്ഘാടനവും നടന്നു.2016 ഫെബ്രുവരി 28ന് യുഡിഎഫ് ഭരണകാലത്ത് അന്നത്തെ ടൂറിസം വകുപ്പ് മന്ത്രിഎ.പിഅനില്കുമാറാണ് ടേക്ക് എ ബ്രേക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: