ഇറങ്ങും മുമ്പേ ഒന്നര ലക്ഷം ആവശ്യക്കാര്‍.സാംസങ് ഗാലക്സി നോട്ട് 8 വിപണി കീഴടക്കുമെന്നത് ഉറപ്പ്.ഇന്നലെ മുതല്‍ നോട്ട് 8 ഇന്ത്യന്‍ വിപണിയിലെത്തി.
6.3 ഇഞ്ച് ക്വാഡ് എച്ച് ഡി സൂപ്പര്‍ ഇന്‍ഫിനിറ്റി ഡിസ്പ്ലേയുള്ള വലിയ സ്ക്രീനാണ് നോട്ട് 8ന്. 1440: 2960 പിക്സല്‍ മികച്ച ക്ളാരിറ്റി നല്‍കും.
6 ജിബി റാമിനൊപ്പം ഒക്റ്റാ കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 835 പ്രോസസ്സര്‍ മികച്ച പെര്‍ഫോമന്‍സ് നല്‍കും. ഡൗണ്‍ലോഡിംഗ് വളരെ അനായാസം നടത്താം. 64 ജിബി, 128 ജിബി, 256 ജിബി എന്നിങ്ങനെ മൂന്നു തരം സ്റ്റോറേജ് ശേഷിയുണ്ട്. ഇതില്‍ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. ആന്‍ഡ്രോയ്ഡ് നൂഗട്ടിലാണ് പ്രവര്‍ത്തനം.
സാംസങ് ഡ്യുവല്‍ ക്യാമറ ഒരുക്കിയ ആദ്യഫോണും നോട്ട് 8 ആണ്. പിന് ക്യാമറയില്‍ 12 എംപിയുടെ രണ്ട് സെന്‍സറുകളുണ്ട്. ഒന്ന് വൈഡ് ആംഗിള്‍ ലെന്‍സും രണ്ടാമത്തേത് ടെലി ലെന്‍സുമാണ്.ഇത് നല്ല ചിത്രമെടുക്കാന്‍ സഹായിക്കും. മുന്നില്‍ 8 എംപി ക്യാമറയാണ്.സെല്‍ഫി എക്സ്പെര്ട്ടാകാന് ഇത് ധാരാളം.3300 എംഎഎച്ചാണ് ബാറ്ററി.വയര്ലെസ്ഫാസ്റ്റ് ചാര്‍ജിംഗ് ടെക്നോളജിയായതിനാല്‍ പവര്‍ സപ്ലൈ അടുത്തുകൂടി പോയാലും ഏത് നേരവും ചാര്‍ജ് ചെയ്യാം.
എസ് പെന്‍ എന്ന ഫീച്ചര്‍ നോട്ട് 8 നെ വ്യത്യസ്തമാക്കുന്നു. സ്വന്തം കൈപ്പടയില്‍ മെസേജ് അയയ്ക്കാനും ചിത്രം വരയ്ക്കാനും ഇത് സഹായിക്കും. ഇതിനെല്ലാമുപരി വെള്ളത്തേയും പൊടിയേയും പേടിയില്ലാത്തതാണ് നോട്ട് 8. സാംസങ്ങ് നോട്ട് 8ന് നേരത്തെ ബുക്കിംഗ് ആരംഭിച്ചിരുന്നു.
ഗൂഗിളിലേറി ഷവോമി
ഷവോമി സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ പണ്ടുമുതലേ വൈറലാണ്. ഗൂഗിളിന്റെ സപ്പോര്‍ട്ട് കൂടി ഫോണിന് കിട്ടിയാലോ? ആരാധകരും ആവശ്യക്കാരും ഏറിയതു തന്നെ. ഷവോമി മി എവണ്‍ അത്തരത്തിലൊന്നാണ്. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് വണ്‍ ഒഎസ് ഓപ്പറേറ്റിങ് സിസ്റ്റമാണ് ഈ ഫോണില്‍. ഗൂഗിളിന്റെ എല്ലാ സേവനങ്ങളും ഷവോമി മി എവണ്‍ നല്‍കുമെന്ന് ചുരുക്കം.
സ്വന്തം യൂസര്‍ സംവിധാനമായ എംഐയു ഐ ഉപയോഗിക്കാത്ത ഷവോമിയുടെ ആദ്യ ഫോണാണിത്.അതിനാല്‍, ഗൂഗിളിന്റെ തന്നെ അംഗീകൃത ആപ്പുകളായിരിക്കും ഫോണില്‍. ഷവോമിയുടെ ആപ്പുകളും ഒപ്പമുണ്ടാകും. ആപ്പുകള്‍ക്ക് ഗൂഗിള്‍ പ്ലേ പ്രൊട്ടക്റ്റിന്റെ സംരക്ഷണം, ഗൂഗിള്‍ ക്ലൗഡില്‍ അണ്‍ലിമിറ്റഡ് സ്റ്റോറേജ്, ഗൂഗിള്‍ ഫോട്ടോസിലേക്ക് ചിത്രങ്ങളുടെ ബാക്ക് അപ്പ്. സ്റ്റോറേജ് ശേഷി കുറയുമെന്ന ആശങ്കയ്ക്ക് പരിഹാരമാകും ഈ സവിശേഷതകള്‍.
കോര്‍ണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണമുള്ള 5.5 ഫുള്‍ എച്ച്ഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 14 നാനോമീറ്റര്‍ ഫിന്‍ഫെറ്റ് ടെക്ക്നോളജിയില്‍ രൂപകല്പന ചെയ്ത ക്വാല്‍കോം 625 ഒക്ടാകോര്‍ പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 4 ജിബി റാം ആണുള്ളത്. 64 ജിബി ഇന്റേണല്‍ മെമ്മറിയും 128 ജിബി വരെ വര്‍ധിപ്പിക്കാവുന്ന മൈക്രോ എസ്ഡി കാര്‍ഡ് സൗകര്യവും ഫോണിനുണ്ട്.
റേഡിയേഷന് മൂലമുണ്ടാവുന്ന ചൂട് കുറയ്ക്കുന്നതിനായി ഡ്യുവല്‍ ഗ്രാഫൈറ്റ് ഷീറ്റ്,3080 എം എ എച്ച് ബാറ്ററി, 4ജി വോള്‍ടി സൗകര്യം, ഡ്യുവല്‍ ബാന്‍ഡ് വൈഫൈ, ജിപിഎസ്, എജിപിഎസ്, യുഎസ്ബി ടൈപ്സി പോര്‍ട്ട് എന്നിവയാണ് ഫീച്ചറുകള്‍.
12 മെഗാപിക്സലിന്റെ ഡ്യുവല്‍ ക്യാമറയാണ് പ്രധാന സവിശേഷത. ടെലിഫോട്ടോ ലെന്‍സും വൈഡ് ആംഗിള്‍ ലെന്‍സും ഡിഎസ്എല്‍ആര്‍ ഗുണമേന്മയുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ സഹായിക്കും. വൈഡ് ആംഗിള്‍ ലെന്‍സിലുള്ള 1.2 മൈക്രോണ്‍ പിക്സല്‍ സെന്‍സര്‍ ചിത്രങ്ങള്‍ക്ക് കൂടൂതല്‍ മിഴിവേകും. 1 മൈക്രോണ്‍ പിക്സല്‍ സെന്‍സറുള്ള ഇതിന്റെ ടെലിഫോട്ടോ ലെന്‍സില്‍ 2ഃ ഒപ്റ്റിക്കല്‍ സൂം സൗകര്യവും 10 ഃ ഡിജിറ്റല്‍ സൂം സൗകര്യവും നല്‍കും.
മികച്ച ശബ്ദത്തിനായി 10 വോള്‍ട്ടിന്റെ പവര്‍ ആംപ്ലിഫെയറുണ്ട്.
14,999 രൂപയാണ് ഫോണിന്റെ വില.കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ ഫീച്ചറുകള്‍. അതാണ് ഷവോമിയുടെ ഒരു ലൈന്‍.
കെ 8 പ്ലസ്സുമായി ലെനോവോ
ലെനോവോയ്ക്കും ആരാധകര്‍ ഏറെയുണ്ട്. അതു കൊണ്ടു തന്നെ അവരുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് ഫോണുകള്‍ നല്കാന് കമ്പനി എന്നും ഒപ്പമുണ്ട്.
ലെനോവോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ഫോണ്‍ കെ 8 പ്ലസ് അത്തരത്തിലൊന്നാണ്.
ഏറെ നേരം ചാര്‍ജ് നില്ക്കുന്ന ബാറ്ററിയും ഡ്യുവല്‍ ക്യാമറയുമാണ് ഇപ്പോള്‍ ട്രെന്‍ഡ്.പുതിയ മോഡലില്‍ ഇവ രണ്ടും കൊണ്ടുവരാന്‍ ലെനോവോയ്ക്ക് കഴിഞ്ഞു. ഒപ്പം, ഇടത് പാനലില്‍ പ്ലേബാക്ക് നിയന്ത്രിക്കാനുള്ള മ്യൂസിക് ബട്ടനുമുണ്ട്. ഡോള്‍ബി അറ്റ്മോസിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ശബ്ദസംവിധാനം.
5.2 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയാണ് ഫോണിന്. ഓക്ടാകോര്‍ മീഡിയാടെക് ഹീലിയോ പി 25 എസ്ഓസി പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 3 ജിബി റാമുണ്ട്. 4000 എം എച്ച് ബാറ്ററിയും ഫോണിനുണ്ട്.
13 മെഗാപിക്സലിന്റേയും 5 മെഗാപിക്സലിന്റേയും രണ്ട് ക്യാമറ സെന്‍സറുകളാണ് ഫോണിന് പിന്നിലുണള്ളത്. 8 മെഗാപിക്സലിന്റേതാണ് സെല്‍ഫി കാമറ. 84 ഡിഗ്രി വൈഡ് ആംഗിള്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സാധിക്കുന്ന സെല്‍ഫി ക്യാമറയ്ക്കൊപ്പം ‘പാര്‍ട്ടി ഫ്ലാഷും’ ഉണ്ടാവും. ഫിങ്കര്‍പ്രിന്റ് സ്കാനറും ഫോണിലുണ്ട്. 32 ജിബിയാണ് ഇന്റേണല്‍ മെമ്മറി. 128 ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് വഴി സ്റ്റോറേജ് വര്‍ധിപ്പിക്കാം.
4 ജി വോള്‍ടി, വൈഫൈ, ബ്ലൂടൂത്ത്, 3.5 എംഎം ഹെഡ്ഫോണ് ജാക്ക്, മൈക്രോ യുഎസ്ബി പോര്‍ട്ട്, ഒടിജി സൗകര്യം എന്നീ കണക്റ്റിവിറ്റി സൗകര്യങ്ങള്‍ക്കൊപ്പം ആക്സിലറോമീറ്റര്‍, ആംബിയന്റ്, പ്രോക്സിമിറ്റി സെന്‍സറുകളും ഫോണിനുണ്ടാവും. 10999 രൂപയാണ് ലെനോവോ കെ 8 പ്ലസിന്റെ വില. ഫ്ളിപ്പ്കാര്‍ട്ട് വഴിയാണ് വില്‍പ്പന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: