സേമിയ
സേമിയ 1 കപ്പ,് പാല് 2 കപ്പ്, കുങ്കുമപ്പൂവ് 1 നുള്ള്, നെയ്യ് 4 ടേബിള്‍ സ്പൂണ്‍, ഏലക്കാപ്പൊടി അര ടീസ്പൂണ്‍, അണ്ടിപരിപ്പ് 10, ഉണക്ക മുന്തിരിങ്ങ 20, പഞ്ചസാര അര കപ്പ്, കേസരി കളര്‍ ഒരുനുള്ള്
പാകം ചെയ്യുന്ന വിധം: രണ്ട് ടേബിള്‍ സ്പൂണ്‍ നെയ്യൊഴിച്ച് അണ്ടിപരിപ്പും മുന്തിരിങ്ങയും വറുത്തു കോരുക ആ നെയ്യില്‍ സേമിയ വറുക്കുക പാലൊഴിച്ച്അടിയില്‍ പിടിയ്ക്കാതെ ഇളക്കുക.പഞ്ചസാരയും ഇടുക.ഇതില്‍ നെയ്യ് കുറേശ്ശെയൊഴിക്കുക കുങ്കുമപ്പൂവ് പാലില്‍ കലക്കി ഒഴിച്ച് ഇളക്കുക. കേസരികളറും ചേര്‍ത്ത് കയ്യില്‍ ഒട്ടാത്ത പരുവമാകുമ്പോള്‍ ഏലക്കാപ്പൊടി അണ്ടിപരിപ്പ് മുന്തിരി ഇവ ചേര്‍ത്ത് നെയ്യ് പുരട്ടിയ പാത്രത്തില്‍ നിരത്തുക. ആറുമ്പോള്‍ ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കുക.
ബീറ്റ്റൂട്ട്
പഞ്ചസാര പൊടിച്ചത് 225 ഗ്രാം, നെയ്യ് 4 ടേബിള്‍ സ്പൂണ്‍ ബദാം ചെറുതാക്കിയത് 25 ഗ്രാം, ഏലക്ക പൊടിച്ചത് 1 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം: 30-40 മിനിട്ട് സമയത്തേയ്ക്ക് ബീറ്റ്റൂട്ട് വേവിക്കുക വെള്ളം തോര്ന്നതിന് ശേഷം നന്നായി ഉടച്ചെടുക്കുക. അതിനുശേഷം പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. തീ കുറച്ച് മിശ്രിതം കട്ടിയാകുന്നതുവരെ ഇളക്കുക ഇതിനോടകം നെയ്യും ചേര്‍ത്തിരിക്കണം. നെയ്യ് മുഴുവനും ചേര്‍ത്തുകഴിഞ്ഞാല്‍ ഹല്‍വ കട്ടിയായി കിട്ടുന്നതുവരെ ഇളക്കിക്കൊടുക്കുക ഏലക്ക പൊടിച്ചതും അണ്ടിപരിപ്പും (ആവശ്യമെങ്കില്‍ മാത്രം അണ്ടിപരിപ്പ് ചേര്‍ത്താല്‍ മതിയാകും.) ചേര്‍ത്ത് വീണ്ടുമൊരു 5-10 മിനിട്ട് കൂടി വേവിച്ചെടുക്കുക തണുത്തതിനുശേഷം ഒരു രാത്രിമുഴുവനും ഫ്രിഡ്ജില്‍ വെച്ചതിനുശേഷം ഉപയോഗിക്കുക.
പാല്
പാല് 1 ലിറ്റര്‍, കോണ്‍ഫ്ലവര്‍ 1 ടേബിള്‍ സ്പൂണ്‍, മൈദ 1 ടേബിള്‍ സ്പൂണ്‍, പഞ്ചസാര 1 കപ്പ്, നെയ്യ് 2 ടേബിള്‍ സ്പൂണ്‍, ഏലക്കാപ്പൊടി അര ടീസ്പൂണ്‍ അണ്ടിപരിപ്പ് ചെറുതായി അരിഞ്ഞത് 10 എണ്ണം
പാകം ചെയ്യുന്ന വിധം: ഒരു പാത്രത്തില്‍ പാല് ഒഴിച്ച് തുടരെ ഇളക്കുക. കുറുകിവരുമ്പോള്‍ വെള്ളത്തില്‍ കലക്കിയ മൈദയും കോണ്‍ഫ്ളവറും ചേര്‍ക്കുക. പഞ്ചസാരയും ഇട്ട് അടിയില്‍ പിടിയ്ക്കാതെ ഇളക്കുക. കുറുകി വശങ്ങളില് നിന്നും വിട്ടുവരുമ്പോള്‍ നെയ്യ് കുറേശ്ശെ ചേര്‍ക്കുക. അണ്ടിപരിപ്പും ഇട്ട് വാങ്ങി നെയ്യ് പുരട്ടിയ പാത്രത്തിലേക്ക് മാറ്റുക . തണുക്കുമ്പോള്‍ ഇഷടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: