ലക്കാട്:ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ ഇന്ന്.
അഞ്ചുതാലൂക്കുകളിലായി 362 സ്ഥലങ്ങളില്‍ ഇത്തവണ ശോഭായാത്രകള്‍ ഉണ്ടായിരിക്കും. നഗരത്തില്‍ കാവില്‍പ്പാട്, ഒലവക്കോട്,കല്‍പ്പാത്തി, പുത്തൂര്‍, താരേക്കാട്, മണില, മാങ്കാവ്,ചന്ദ്രനഗര്‍,മണപ്പുള്ളിക്കാവ്, കുന്നത്തൂര്‍മേട്,കല്ലേക്കാട്, നൂറണി, കൈകുത്തുപറമ്പ്, തിരുനെല്ലായ്, വിശ്വകര്‍മ്മ, കണ്ണകി, കേശവനഗര്‍, ശ്രീരാംപാളയം, എല്പിമഠം, കറുകോടി, കിഴക്കുംപുറം, വടക്കന്തറ, പട്ടിക്കര എന്നിവിടങ്ങളില്‍ നിന്ന് ശോഭായാത്രകള്‍ ആരംഭിച്ച് താരേക്കാട് സിംഹനാദഭഗവതിക്ഷേത്രത്തില് എത്തിച്ചേരും.
തുടര്‍ന്ന് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം ഡോ.പി.മുരളി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം അധ്യക്ഷന്‍ പ്രൊഫ.ഇ.ഗോപീകൃഷ്ണന് അധ്യക്ഷത വഹിക്കും. ബാലഗോകുലം സംസ്ഥാനഅധ്യക്ഷന് കെ.പി.ബാബുരാജ് ശ്രീകൃഷ്ണസന്ദേശം നല്‍കും. നഗരസഭാചെയര്പേഴ്സണ് പ്രമീളശശിധരന്‍ മഹാശോഭായാത്ര ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് മേല്‍പ്പാലം, ജിബിറോഡ്, കോര്‍ട്ട്റോഡ്, ടൗണ്‍ഹാള്‍ വഴി കോട്ട ഹനുമാന്‍ക്ഷേത്രത്തില്‍ സമാപിക്കുമെന്ന് ജില്ലാ അധ്യക്ഷന്‍ കെ.കേശവനുണ്ണി, കാര്യദര്‍ശി യു.ബാലസുബ്രഹ്മണ്യന്, ഉപാധ്യക്ഷന്‍ സി.കരുണാകരന്, ട്രഷറര്‍ വി.പി.വേണുഗോപാലമേനോന്, മേഖല സംഘടനാ കാര്യദര്‍ശി എം.സത്യന്, പി.മരുത, കെ.സി.സുന്ദരന്‍, ശരത്ത്, കെ.മോഹനന് എന്നിവര്‍ അറിയിച്ചു.
പറളിയില്‍ പാളയം, എടത്തറ, ഓടന്നൂര്‍, അനശ്വരനഗര്, കിണാവല്ലൂര്‍, തേനൂര്‍, പുള്ളോട്, മാങ്കുറുശ്ശി, കല്ലൂര്‍, കണ്ണംപരിയാരം, താവളം, കാളികാവ്, മണ്ണൂര്‍, കോട്ടക്കുന്ന്, കേരളശേരി, വടശ്ശേരി, തടുക്കശ്ശേരി. മലമ്പുഴയില്‍ ചെറാട്, മന്തക്കാട്, ശാസ്താനഗര്‍, അകത്തേത്തറ, ആണ്ടിമഠം, ഹേമാംബിക, കല്ലേക്കുളങ്ങര, താഴേമുരളി, പുതുപ്പരിയാരം, വെണ്ണക്കര, മുട്ടിക്കുളങ്ങര, വള്ളിക്കോട്, വാര്‍ക്കാട് പൂതന്നൂര്, എഴക്കാട്, കുന്നപ്പുള്ളിക്കാവ്, മൈലംപ്പുള്ളി, സത്രംകാവ്, കാഞ്ഞിക്കുളം, കാവശ്ശേരി, കോങ്ങാട്, മനിക്കശ്ശേരി, മാഞ്ചേരി്കാവ്, കഞ്ചിക്കോട് താലൂക്കില്‍ ചന്ദ്രാപുരം, കിഴക്കേഅട്ടപ്പള്ളം, അട്ടപ്പള്ളം, ചുള്ളിമട, പുതൂര്‍, ശിവജിനഗര്‍, കൊയ്യാമരക്കാട്, പള്ളത്തേരി, നെച്ചക്കാട്, രാമശ്ശേരി, കുന്നാച്ചി, നോമ്പിക്കോട്, തേനാരി, കാക്കത്തോട്, മണിയേരി, കണ്ണാടി താലൂക്കില്‍ കിഴക്കഞ്ചേരിക്കാവ്, പാളയം, വേങ്ങോട്, വ്യാസ, കണ്ണോട്ട്കാവ്, അയ്യപ്പന്‍കാവ്, തരവത്തപ്പടി, കൊടുന്തിരപ്പുള്ളി, അത്താലൂര്, പല്ലഞ്ചാത്തന്നൂര്‍, അമ്പാട്, ആനിക്കോട്, കാളികാവ്, തച്ചങ്കാട്, പെരുങ്ങോട്ടുകുറിശ്ശി, പെരുംകുളങ്ങര, ചെമ്പൈ, ചമ്പ്രകുളം, കോട്ടായി, വിശ്വകര്മ്മാനഗര്, ചൂലന്നൂര്‍, നടുവത്തുപാറ, ബമ്മണ്ണൂര്‍, പരുത്തിപ്പുള്ളി, മാത്തൂര്‍, മന്ദംപുള്ളി, കിഴക്കേത്തറ, കടലാകുറിശ്ശി, മണലൂര്‍, കാഴ്ച്ചപ്പറമ്പ്, അയ്യപ്പന്‍കാവ്, തരുവാകുറിശ്ശി, പാത്തിക്കല്‍, കടുംതുരുത്തി, മമ്പ്രം, കിണാശ്ശേരി തുടങ്ങിയ ഇടങ്ങളില്‍ നിന്നാണ് ശോഭായത്രകള്‍ ആരംഭിക്കുക. സാംസ്ക്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
കടമ്പഴിപ്പുറം:വായില്യാംകുന്ന് ശങ്കരാ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ വൈകിട്ട് മൂന്നിന് വായില്യം ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന ശോഭാ യാത്ര നെടുവള്ളി ക്ഷേത്രത്തില്‍ എത്തി തുടര്‍ന്ന് നഗരം ചുറ്റി കണ്ണുകുറിശ്ശി, കൊല്ല്യാണി, ആദിത്യ പുരം ശോഭ യാത്രകളുമായി സംഗമിച്ചു മഹാശോഭാ യാത്രയായി മേലെ ത്രിക്കോവില്‍ ക്ഷേത്ര മൈതാനിയില്‍ സമാപിക്കും. നെടുവള്ളി ഗുരുവായൂരപ്പന് ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി അഘോഷിക്കും
കോങ്ങാട്:താഴത്തെ മമ്പുള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ രാവിലെ ഏഴിന് ജ്ഞാനപാന സംഗീത ആവിഷ്കരണം, ഒന്‍പതു മുതല്‍ കോങ്ങാട് രാധാ കൃഷ്ണന് നയിക്കുന്ന പഞ്ചവാദ്യം, മൂന്നിന് ശോഭയാത്ര, രാത്രി ഏഴിന് നൃത്ത നൃത്ത്യങ്ങള്‍, ഭാഗവത പാരായണം.
കൂറ്റനാട്:പെരുമണ്ണൂര്‍ വൃന്ദാവനം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ പെരുമണ്ണൂര്‍ പഴയിടത്ത് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന ശോഭായാത്ര മഹാവിഷ്ണുക്ഷേത്രത്തില്‍ സമാപിക്കും
ചിറ്റിലഞ്ചേരി: വൈകിട്ട് മൂന്നിന് കടമ്പിടി ശ്രീനാരായണ ഗുരുദേവ ക്ഷേത്രം, മുതുകുന്നി ആണ്ടിത്തറ മാരിയമ്മന്‍ കോവില്‍, വലിയകോഴിപ്പാടം കരിങ്കാളി മുത്തി ക്ഷേത്രം, തുടിക്കോട് അയ്യപ്പക്ഷേത്രം, ഉങ്ങിന്‍ചുവട് എന്നിവിടങ്ങളില്‍ നിന്നായി ശോഭായാത്രകള്‍ പുറപ്പെടും. അഞ്ചോടെ ജംക്ഷനില്‍ സംഗമിച്ച് ശോഭായാത്രയായി അരകുന്നി ശിവ–വിഷ്ണു ക്ഷേത്രത്തിലെത്തും. അവിടെനിന്ന് 6.30ന് ചെറുനെട്ടൂരി ഭഗവതി ക്ഷേത്രത്തിലെത്തി സമാപിക്കും പ്രസാദ വിതരണം നടത്തും.
ഒറ്റപ്പാലം പൂഴിക്കുന്നു ശ്രീകൃഷ്ണക്ഷേത്രത്തില്‍ രാവിലെ എട്ടിനു ശീവേലിയോടെ ആഘോഷ പരിപാടികള്‍ തുടങ്ങും. എഴുന്നള്ളിപ്പ്. 10.30നു ഭക്തിപ്രഭാഷണവും 12ന് അഷ്ടമിരോഹിണി സദ്യ. വൈകിട്ടു 4.30നാണു നഗരത്തിലെ ശോഭായാത്രകളുടെ സംഗമം.
മണ്ണാര്‍ക്കാട്:ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് മണ്ണാര്‍ക്കാട് താലൂക്കില്‍ വിവിധ പ്രദേശങ്ങളില്‍ നിന്ന് ശോഭായാത്രനടക്കും. ചേറുംകുളം, മുണ്ടക്കണ്ണി സുബ്രഹ്മണ്യക്ഷേത്രം, തെങ്കര ഉച്ചിമഹാകാളിക്ഷേത്രം, അലനല്ലൂര്‍, എടത്തനാട്ടുകര, ചെത്തല്ലൂര്‍, കുമരംമ്പത്തൂര്, കോട്ടോപ്പാടം, പെരിമ്പടാരി, പള്ളിക്കുറുപ്പ്, പുല്ലശ്ശേരി, കാരാക്കുര്‍ശ്ശി, ചേലെങ്കര, ശിവന്‍കുന്ന്, അരയന്‍കോട്, വടക്കുമണ്ണം, മുമ്മൂര്ത്തക്ഷേത്രം, എന്നിവിടങ്ങളിലുള്ള ശോഭയാത്രകള്‍ വടക്കുമണ്ണം മുമ്മൂര്ത്തിക്ഷേത്രത്തില് സംഗമിച്ച് ടൗണ്‍ എത്തി ധര്മ്മര്കേവിലില് അവസാനിക്കും.
തുടര്‍ന്ന് പ്രസാദവിതരണം നടക്കും. ഇത്തവണ ശോഭയാത്രകള്‍ കൂടുതല്‍ പ്രദേശങ്ങളില്‍ നിന്നും ഉണ്ടാകുമെന്ന് സംഘാടകര്‍ പറഞ്ഞു.
പുലാപ്പറ്റ: ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശ്രീകൃഷ്ണ ജയന്തി വിവിധ പരിപടികളോടെ ഇന്ന് ആഘോഷിക്കും.
രാവിലെ മുതല്‍ മുണ്ടൊള്ളി ശ്രീ വനദുര്‍ഗ്ഗാക്ഷേത്രം, കോണിക്കഴി ശ്രീസുബ്രമണ്യ ക്ഷേത്രം, ചെറു നാലിശ്ശേരി ഭഗവതി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകള്‍ ഭജന തുടങ്ങിയവ നടക്കും. തുടര്‍ന്ന് മൂന്നു മണിയോടെ ശോഭ യാത്രകള്‍ കോണിക്കഴി ശ്രീസുബ്രമണ്യ ക്ഷേത്രം, ചെറു നാലിശ്ശേരി ക്ഷേത്രം, ആങ്കടവത്ത് ജല ദുര്‍ഗ്ഗാദേവി ക്ഷേത്രം, മങ്ങഴി ശ്രീകണ്ഠേശ്വര ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളില്‍ നിന്നും തുടങ്ങി കഥളി വനമായ ഉമ്മനഴി പത്തീശ്വരം ക്ഷേത്രത്തില്‍ സംഗമിച്ച് മഹാശോഭ യാത്രയായി പുലാപ്പറ്റ കൂട്ടാല വിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: