അങ്ങാടിപ്പുറം: ആവേശവും ഭക്തിസാന്ദ്രവുമായ അന്തരീക്ഷത്തില്‍ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന്റെ ഭഗവതികണ്ടം നടീല്‍ നടന്നു.
188 സെന്റ് വിസ്തൃതിയുള്ള ഭഗവതികണ്ടം എന്ന വലിയ കണ്ടത്തില്‍ ഇന്നലെ പതിവ് ചടങ്ങുകളോടെയാണ് യജ്ഞം നടന്നത്. രാവിലെ 9.30ന് പന്തീരടി പൂജക്ക് ശേഷമാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
കളത്തുംചാളക്കല്‍ കര്‍ഷക തൊഴിലാളി കുടുംബത്തിലെ കാരണവര്‍ കുട്ടന് വയല്‍വരമ്പത്ത് ഭദ്രദീപം തെളിയിച്ചു. ഒരുമുടി ഞാറ് ആദ്യ നടീലിനായി ദേവസ്വം മാനേജര്‍ക്ക് കൈമാറി. മാനേജര്‍ ആദ്യ നുരിയൂന്നി. തുടര്‍ന്ന് നാടിന്റെ നാനാഭാഗത്ത് നിന്നെത്തിയ ഭക്തജനങ്ങള്‍ കൂട്ടമായി വയലിലിറങ്ങി നടീല്‍ യജ്ഞത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: