അങ്ങാടിപ്പുറം: മലബാറിലെ ആയിരത്തിലധികം സ്വകാര്യ ക്ഷേത്രങ്ങളെ പിടിച്ചെടുക്കാനുള്ള മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ശുപാര്‍ശ പുനപരിശോധിക്കണമെന്ന് ക്ഷേത്രസംരക്ഷണ സമിതി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
നടപടികളുമായി മുന്നോട്ട് പോയാല്‍ അത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും. ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരുകായെന്ന നിര്‍ദ്ദേശം ക്ഷേത്ര വരുമാനം കവര്‍ന്നെടുക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ്. അതുകൊണ്ടാണ് എല്ലാ ക്ഷേത്രങ്ങളുടെയും വരുമാനം ഒരു അക്കൗണ്ടിലേക്ക് മാറ്റണമെന്ന പ്രത്യേക നിര്‍ദ്ദേശം കമ്മീഷന് എഴുതി ചേര്‍ത്തത്. ദേവസ്വം ബോര്‍ഡ് നിര്‍ദ്ദേശം തള്ളി ക്ഷേത്ര ഭരണം ഭക്തജനങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത സമിതി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എന്‍.സി.വി.നമ്പൂതിരി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് കെ.പി.ശിവരാമന് അദ്ധ്യക്ഷനായി. കെ.എ.മോഹനന്, എം.കൃഷ്ണപ്രഗീഷ്, ടി.പി.സുധീഷ് അങ്ങാടിപ്പുറം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: