മൂവാറ്റുപുഴ: മാറാടി പഞ്ചായത്തിലെ പ്രകൃതിരമണീയവും കുടിനീരിന്റെ ഉത്ഭവസ്ഥാനവുമായ മയിലാടുംപാറ കേന്ദ്ര ഗ്രാമീണ ടൂറിസം പദ്ധതിയിലുള്‍പ്പെടുത്തി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച കേന്ദ്രമന്ത്രിക്ക് നിവേദനം നല്കി.
ശൂലം വെള്ളച്ചാട്ടം, വനക്ഷേത്രം ഉള്‍പ്പെടുന്ന അരുവിക്കല്‍ കാവ്, കായനാട് ചെക്ക്ഡാം, അരുവിക്കല്‍ വെള്ളച്ചാട്ടം, കൊടിക്കുത്തി ഗുഹ എന്നിവയും ടൂറിസം പദ്ധതിയിലുള്‍പ്പെടുത്തി സംരക്ഷിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യുവമോര്‍ച്ച മണ്ഡലം സമിതിയുടെ നിവേദനം ബിജെപി സംസ്ഥാന സമിതിയംഗം കെ.കെ. ദിലീപ്കുമാര് കേന്ദ്രമന്ത്രിക്ക് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: