മണ്ണാര്‍ക്കാട്:പാലക്കയം അച്ചിലട്ടി മേഖലയില്‍ കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടുകൊമ്പന് ചരിഞ്ഞു. ഇന്നലെ പുലര്‍ച്ചെയാണ് അച്ചിലട്ടിയില് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. ലിവറില്‍ കൊഴുപ്പ് അടിഞ്ഞ് ഭക്ഷണം കഴിക്കാനാകാത്തതാണ് മരണകാരണം .കഴിഞ്ഞ മൂന്ന് ദിവസമായി വനം വിട്ടിറങ്ങിയ കൊമ്പന് വനാതിര്‍ത്തി ഗ്രാമമായ അച്ചിലട്ടിയിലെ കൃഷിയിടങ്ങളിലായിരുന്നു. ദിവസങ്ങളായി ഭക്ഷണം എടുക്കാനാകാത്തെ അവസ്ഥയില്‍ വളരെ ക്ഷീണിതനായി കണ്ടിരുന്നു. ആര്ആര്പിയുടെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും നീരീക്ഷണത്തിലായിരുന്നു. അവശനാണെന്ന് അറിഞ്ഞു കൊണ്ട് വെറ്ററിനറി ഡോക്ടരുടെ നിര്‍ദ്ദേശാനുസരണം പിന്ധ പരിശോധക്കലിനും തുടര്‍ന്ന് ചികിത്സിക്കാനുള്ള നടപ്പടി എടുക്കാന്‍ ശ്രമം നടക്കവേയാണ് ഇന്നലെ രാവിലെ ജഡം കണ്ടെത്. കാട്ടന കൃഷിയിടത്തിലിറങ്ങിയത് പ്രദേശത്ത് പരിഭ്രാന്തി പരത്തിയിരുന്നു. ഇതേ തുടര്‍ന്ന് വനംവകുപ്പിന്റെ റാപ്പിഡ് റസ്പോണ്‍സ് ടീം പാലക്കയത്ത് എത്തിയിരുന്നു. ആനയുടെ ജഡം മണ്ണാര്‍ക്കാട് വെറ്ററിനറി സര്ജന് ഷാജി പണിക്കശ്ശേരിയുടെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. ഡിഎഫ്ഒ.വി .പി .ജയപ്രകാശ്, റെയ്ജ് ഒഫീസര്‍ ഗണേഷ്, ഡപ്പ്യൂട്ടി റെയ്ജ് ഓഫീസര്‍ വിനോദ് കുമാര്‍ തുടങ്ങിയവര്‍ സ്ഥലതെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: