മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് നഗരത്തില്‍ ബസ് കാത്തിരിപ്പുകേന്ദ്രവും പൊതുശൗചാലയവു മില്ലാതെ യാത്രക്കാര്‍ ദുരിതത്തില്‍. വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രഖ്യാപിച്ച ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും പൊതുശൗചാലയവും പ്രഖ്യാപനത്തില്‍ മാത്രമൊതുങ്ങി.
യാതൊരു വികസന പ്രവര്‍ത്തനങ്ങളും നടപ്പിലാക്കാതെയാണ് മുനിസിപ്പാലിറ്റി മുന്നോട്ടുപോകുന്നതെന്നാണ് പൊതുജനങ്ങളുടെ പരാതി. ആശുപത്രി ജംഗ്ഷനിലെ ബസ്കാത്തിരിപ്പുകേന്ദ്രം ഉപയോഗ ശൂന്യമായ നിലയിലാണ്. ഇതിന് തൊട്ടടുത്ത് അറവുശാല പ്രവര്‍ത്തിക്കുന്നതുകാരണം ആരും ഇവിടെ ഇരിക്കാറില്ല. നിലവില്‍ ബസ് സ്റ്റാന്റ് പൊതുയോഗങ്ങളുടെ സ്റ്റേജാക്കിമാറ്റിയിരിക്കുകയാണ്. ടിപ്പുസുല്‍ത്താന്‍ റോഡിന് സമീപം യാത്രക്കാര്‍ വെയിലും മഴയുമേറ്റാണ് ബസ്കാത്തുനില്ക്കുന്നത്. ചങ്ങിലീരി ഭാഗത്തേക്ക് പോകുന്നതിനും യാത്രക്കാര്‍ റോഡരികിലുള്ള കടകളുടെ മുന്നില്‍ നിന്നാണ് ബസ് കയറുന്നത്.
ഇത് ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും, വയസായവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. കോടതിപ്പടി പിഡബ്യൂഡി ഓഫീസിനു സമീപത്തുള്ള ബസ്കാത്തിരിപ്പുകേന്ദ്രം താത്കാലികമായി ഉണ്ടാക്കിയതിനാല്‍ അതില്‍ ആരും ഇരിക്കാറില്ല. കോടതിപ്പടിയിലും, ടിപ്പുസുല്‍ത്താന്‍ റോഡ് ജംഗ്ഷനിലും, ആശുപത്രിപ്പടിയിലും ഒരു പൊതുശൗചാലയമില്ലെന്നതാണ് മണ്ണാര്‍ക്കാട്ടുകാരെ കഷ്ടത്തിലാക്കുന്നത്. ദിനംപ്രതി 350ഓളം ബസുകള്‍ സര്‍വീസ് നടത്തുന്ന ഈ നഗരത്തില്‍ ശൗചാലയമില്ലാത്തത് ട്രാഫിക്ക് ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്കുപോലും ഹോട്ടലുകളെയും മറ്റും ആശ്രയിക്കേണ്ട അവസ്ഥയാണ്.
നഗരസഭായോഗങ്ങള്‍ മുറക്ക് കൂടുന്നുണ്ടെങ്കിലും ഇത്തരം കാര്യങ്ങള്‍ക്ക് ചെവികൊടുക്കുന്നില്ലെന്നാണ് നാട്ടുകാരും, യാത്രക്കാരും, വാഹനഉടമകളും ഒരു പോലെ പരാതിപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: