പാലക്കാട്:ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ഇതിന്റെ ഭാഗമായുള്ള പതാകദിനത്തില്‍ ജില്ലയില്‍ ആയിരത്തോളമിടങ്ങളില് പതാകഉയര്‍ത്തി. ഗോപൂജ, ഭജനസന്ധ്യ, സാംസ്ക്കാരിക പരിപാടികള്‍ എന്നിവയും ഉണ്ടായിരുന്നു.
അഞ്ചുതാലൂക്കുകളിലായി 362 സ്ഥലങ്ങളില്‍ ഇത്തവണ ശോഭായാത്രകള്‍ ഉണ്ടായിരിക്കും. നഗരത്തില്‍ കാവില്‍പ്പാട്, ഒലവക്കോട്, കല്‍പ്പാത്തി, പുത്തൂര്‍, താരേക്കാട്, മണില, മാങ്കാവ്, ചന്ദ്രനഗര്‍, മണപ്പുള്ളിക്കാവ്, കുന്നത്തൂര്‍മേട്, കല്ലേക്കാട്, നൂറണി, കൈകുത്തുപറമ്പ്, തിരുനെല്ലായ്, വിശ്വകര്‍മ്മ, കണ്ണകി, കേശവനഗര്‍, ശ്രീരാംപാളയം, എല്പിമഠം, കറുകോടി, കിഴക്കുംപുറം, വടക്കന്തറ, പട്ടിക്കര എന്നിവിടങ്ങളില്‍ നിന്ന് ശോഭായാത്രകള്‍ ആരംഭിച്ച് താരേക്കാട് സിംഹനാദഭഗവതിക്ഷേത്രത്തില് എത്തിച്ചേരും. തുടര്‍ന്ന നടക്കുന്ന സാംസ്ക്കാരിക സമ്മേളനം ഡോ.പി.മുരളി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം അധ്യക്ഷന്‍ പ്രഫ.ഇ.ഗോപീകൃഷ്ണന് അധ്യക്ഷത വഹിക്കും. ബാലഗോകുലം സംസ്ഥാനഅധ്യക്ഷന് കെ.പി.ബാബുരാജ് ശ്രീകൃഷ്ണസന്ദേശം നല്‍കും. നഗരസഭാചെയര്പേഴ്സണ് പ്രമീളശശിധരന്‍ മഹാശോഭായാത്ര ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മേല്‍പ്പാലം, ജിബിറോഡ്, കോര്‍ട്ട്റോഡ്, ടൗണ്‍ഹാള്‍ വഴി കോട്ട ഹനുമാന്‍ക്ഷേത്രത്തില്‍ സമാപിക്കുമെന്ന് ജില്ലാ അധ്യക്ഷന്‍ കെ.കേശവനുണ്ണി, കാര്യദര്‍ശി യു.ബാലസുബ്രഹ്മണ്യന്, ഉപാധ്യക്ഷന്‍ സി.കരുണാകരന്, ട്രഷറര്‍ വി.പി.വേണുഗോപാലമേനോന്, മേഖല സംഘടനാ കാര്യദര്‍ശി എം.സത്യന്, പി.മരുത, കെ.സി.സുന്ദരന്‍, ശരത്ത്, കെ.മോഹനന് എന്നിവര്‍ അറിയിച്ചു.
പറളിയില്‍ പാളയം, എടത്തറ, ഓടന്നൂര്‍, അനശ്വരനഗര്, കിണാവല്ലൂര്‍, തേനൂര്‍, പുള്ളോട്, മാങ്കുറുശ്ശി, കല്ലൂര്‍, കണ്ണംപരിയാരം, താവളം, കാളികാവ്, മണ്ണൂര്‍, കോട്ടക്കുന്ന്, കേരളശേരി, വടശ്ശേരി, തടുക്കശ്ശേരി. മലമ്പുഴയില്‍ ചെറാട്, മന്തക്കാട്, ശാസ്താനഗര്‍, അകത്തേത്തറ, ആണ്ടിമഠം, ഹേമാംബിക, കല്ലേക്കുളങ്ങര, താഴേമുരളി, പുതുപ്പരിയാരം, വെണ്ണക്കര, മുട്ടിക്കുളങ്ങര, വള്ളിക്കോട്, വാര്‍ക്കാട് പൂതന്നൂര്, എഴക്കാട്, കുന്നപ്പുള്ളിക്കാവ്, മൈലംപ്പുള്ളി, സത്രംകാവ്, കാഞ്ഞിക്കുളം, കാവശ്ശേരി, കോങ്ങാട്, മനിക്കശ്ശേരി, മാഞ്ചേരി്കാവ്, കഞ്ചിക്കോട് താലൂക്കില്‍ ചന്ദ്രാപുരം, കിഴക്കേഅട്ടപ്പള്ളം, അട്ടപ്പള്ളം, ചുള്ളിമട, പുതൂര്‍, ശിവജിനഗര്‍, കൊയ്യാമരക്കാട്, പള്ളത്തേരി, നെച്ചക്കാട്, രാമശ്ശേരി, കുന്നാച്ചി, നോമ്പിക്കോട്, തേനാരി, കാക്കത്തോട്, മണിയേരി, കണ്ണാടി താലൂക്കില്‍ കിഴക്കഞ്ചേരിക്കാവ്, പാളയം, വേങ്ങോട്, വ്യാസ, കണ്ണോട്ട്കാവ്, അയ്യപ്പന്‍കാവ്, തരവത്തപ്പടി, കൊടുന്തിരപ്പുള്ളി, അത്താലൂര്, പല്ലഞ്ചാത്തന്നൂര്‍, അമ്പാട്, അനിക്കോട്, കാളികാവ്, തച്ചങ്കാട്, പെരുങ്ങോട്ടുകുറിശ്ശി, പെരുംകുളങ്ങര, ചെമ്പൈ, ചമ്പ്രകുളം, കോട്ടായി, വിശ്വകര്മ്മാനഗര്, ചൂലന്നൂര്‍, നടുവത്തുപാറ, ബമ്മണ്ണൂര്‍, പരുത്തിപ്പുള്ളി, മാത്തൂര്‍, മന്ദംപുള്ളി, കിഴക്കേത്തറ, കടലാകുറിശ്ശി, മണലൂര്‍, കാഴ്ച്ചപ്പറമ്പ്, അയ്യപ്പന്‍കാവ്, തരുവാകുറിശ്ശി, പാത്തിക്കല്‍, കടുംതുരുത്തി, മമ്പ്രം, കിണാശ്ശേരി തുടങ്ങിയ ഇടങ്ങളില്‍ നിന്നാണ് ശോഭായത്രകള്‍ ആരംഭിക്കുക. സാംസ്ക്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
കടമ്പഴിപ്പുറം:വായില്യാംകുന്ന് ശങ്കരാ ബാലഗോകുലത്തിന്റെ അഭിമുഖിയത്തില് നാളെ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കും. രാവിലെ. മുതല്‍ മേലെ ത്രിക്കോവില്‍ മാതൃ സമിതിയുടെ നാരായണീയ പാരായണീ, പത്തു മുതല്‍ വിഷ്ണു സഹസ്രനാമ അര്‍ച്ചന, വൈകീട്ട് മൂന്നിന് വായില്യം ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന ശോഭാ യാത്ര നെടുവള്ളി ക്ഷേത്രത്തില്‍ എത്തി തുടര്‍ന്ന് നഗരം ചുറ്റി കണ്ണുകുറിശ്ശി, കൊല്ല്യാണി, ആദിത്യ പുരം ശോഭ യാത്രകളു മായി സംഗമിച്ചു മഹാ ശോഭാ യാത്രയായി മേലെ ത്രിക്കോവില്‍ ക്ഷേത്ര മൈതാനിയില്‍ സമാപിക്കും തുടര്‍ന്ന് പ്രസാദ വിതരണം, കഥ പ്രവചനം. നെടുവള്ളി ഗുരുവായൂരപ്പന് ക്ഷേത്രത്തില്‍ ആഷ്ടമിരോഹിണി അഘോഷിക്കും രാവിലെ 5 ന് ഗണപതി ഹോമം, ഏഴരക്ക് സമ്പുര്‍ണ നാര യണീയ പാരായണം, ഉച്ച പൂജ, പ്രസാദ ഊട്ട്, വൈകീട്ട് ദീപാരാധന, ചുറ്റു വിളക്ക് എന്നിവയാണ് പരിപാടികള്‍.
കോങ്ങാട്:താഴത്തെ മമ്പുള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്കു തുടക്ക മായി 11 ന് രാവിലെ ആറര മുതല്‍ നാരായണീയ പാരായണ യജ്ഞീ, വൈകീട്ട് ഏഴിന് ഭക്തി ഗാനങ്ങള്‍, 12 ന് രാവിലെ ഏഴിന് ജ്ഞാനപാന സംഗീത ആവിഷ്കരണം, ഒന്‍പതു മുതല്‍ കോങ്ങാട് രാധാ കൃഷ്ണന് നയിക്കുന്ന പഞ്ചവാദ്യം, 11 ന് ഉറിയടി, 11.30 നു പ്രസാദ ഊട്ട്, വൈകീട്ട് മൂന്നിന് ശോഭ യാത്ര, രാത്രി ഏഴിന് നൃത്ത നൃത്യങ്ങള്‍, ഭാഗവത പാരായണീ എന്നിവയാണ് പരിപാടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: