പന്തളം: സുരക്ഷിത ബാല്യം സുകൃത ഭാരതം എന്ന സന്ദേശവുമായി ശ്രീകൃഷ്ണ ജയന്തി ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നാളെ ആഘോഷിക്കും. ഇതോടനുബന്ധിച്ച് കൃഷണ കഥയെ ആസ്പദമാക്കിയുള്ള കലാപരിപാടികളും ഉറിയടിയും നടക്കും.
പന്തളം താലൂക്കില്‍ 11 മഹാശോഭായാത്രകളും 53 ശോഭായാത്രകളും നടക്കും. മുളമ്പുഴ മണ്ഡലത്തില്‍ തോട്ടക്കോണം, മുളമ്പുഴ, മുടിയൂര്‍ക്കോണം, ശാസ്താംവട്ടം, ചേരിക്കല്‍, മങ്ങാരം വടക്ക്, മങ്ങാരം തെക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ വൈകിട്ടു 3 മണിക്കു മുട്ടാര്‍ ശ്രീഅയ്യപ്പക്ഷേത്രത്തില്‍ സംഗമിക്കും.
അഖിലേന്ത്യാ ബ്രാഹ്മണ ഫെഡറേഷന് വൈസ് പ്രസിഡന്റ് കുഴിക്കാട്ടിലത്ത് അക്കീരമണ്‍ കാളിദാസന് ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്യുന്ന മഹാശോഭായാത്ര അറത്തില്‍ മുക്ക് വഴി ശാസ്താംവട്ടം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ സമാപിക്കും. തുടര്‍ന്ന് പ്രസാദ വിതരണം നടക്കും. മുത്തുക്കുടകള്‍, വാദ്യമേളങ്ങള്‍, പൂത്താലമേന്തിയ ബാലികമാര്‍, ശ്രീകൃഷ്ണകഥ ആസ്പദമാക്കിയുള്ള വിവിധ വേഷങ്ങള്‍, നാടന്‍കലാരൂപങ്ങള്‍, ഗോകുലധ്വജം എന്നിവ അകമ്പടി സേവിക്കും.
പന്തളം മണ്ഡലത്തില്‍ കടയ്ക്കാട് വടക്ക്, തെക്ക്, തോന്നല്ലൂര്‍, പന്തളം ടൗണ്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ മെഡിക്കല്‍ മിഷന് കവലയില്‍ സംഗമിച്ച് മഹാശോഭായാത്രയായി കുറുന്തോട്ടയം കവല വഴി തോന്നല്ലൂര്‍ പാട്ടുപുരക്കാവ് ദേവീക്ഷേത്രത്തില്‍ സമാപിക്കും.
കുരമ്പാല ടൗണ്‍, തെക്ക്, വടക്ക്, പെരുമ്പുളിക്കല്‍, മന്നംനഗര്‍, പറന്തല്‍, കണ്ഠാളന്തറ, മയിലാടുംകുളം, ഇടമാലി, മുക്കോടി എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ മൈനാപ്പളളില് അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തില്‍ സംഗമിച്ച് മഹാശോഭായാത്രയായി കുരമ്പാല കവല വഴി പുത്തന്കാവില്ദേവീക്ഷേത്രത്തില് സമാപിക്കും.
പൂഴിക്കാട് തെക്ക്, വടക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ പൂഴിക്കാട് കവലയില്‍ സംഗമിച്ച് മഹാശോഭായാത്ര പൂഴിക്കാട് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ സമാപിക്കും. കുളനട, കൈപ്പുഴ, കൈപ്പുഴ കിഴക്ക്, ഞെട്ടൂര്‍, പനങ്ങാട്, പാണില്‍, കരിമല, പട്ടയം, ഉള്ളന്നൂര്‍, മലദേവര്‍നട, മാന്തുക എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സംഗമിച്ച് മഹാശോഭയാത്രയായി കുളനട കവല വഴി കുളനട ദേവീക്ഷേത്രത്തില്‍ സമാപിക്കും.
ഇലവുംതിട്ട, അയത്തില്‍ എന്നിവിടങ്ങളിലെ ശോഭായാത്രകള്‍ മുക്കട കവലയിലെത്തി മഹാശോഭായാത്രയായി ഇലവുംതിട്ട ദേവീക്ഷേത്രത്തില്‍ സമാപിക്കും. പത്തിശ്ശേരി, മെഴുവേലി, കൃഷ്ണപുരം, എന്നിവിടങ്ങളില്‍നിന്നുള്ള ശോഭായാത്രകള്‍ പത്തിശ്ശേരി കവലയിലെത്തി മഹാശോഭായാത്രയായി മെഴുവേലി ആനന്ദഭൂതേശ്വരി ക്ഷേത്രത്തില്‍ സമാപിക്കും.
ഉളനാട്ടില്‍ ശോഭായാത്ര കവലയിലെത്തി ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമാപിക്കും. അമ്പലക്കടവ്, മണ്ണാകടവ്, മുട്ടത്തുകോണം, കലാവേദി എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ കലാവേദി കവലയിലെത്തി മഹാശോഭായാത്രയായി വടക്കും നാഥക്ഷേത്രത്തില്‍ സമാപിക്കും.
തട്ടയില്‍ മല്ലിക, മേനക്കാല, അയ്യപ്പന്‍കുന്ന്, തച്ചക്കോട്, എന്നിവിടങ്ങളിലെ ശോഭായാത്രകള്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലും, പാറക്കര വടക്ക്, തെക്ക്, ഇടമാലി എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ തിരുമംഗലം ക്ഷേത്രത്തിലും, പൊങ്ങലടി, പടുകോട്ടുക്കല്‍, ഭഗവതിക്കും പടിഞ്ഞാറ് എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ കീരുകുഴി, ഗുരുനാഥന്‍കാവ് ക്ഷേത്രത്തിലും സംഗമിച്ച് മഹാശോഭായാത്രകളായി ഒരിപ്പുറം ഭഗവതിക്ഷേത്രത്തില്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: