പനയം: സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച് ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര അലങ്കോലപ്പെടുത്താന്‍ പനയത്ത് സിപിഎം ശ്രമം.
ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ബാലഗോകുലം പ്രവര്‍ത്തകര്‍ പതാക സ്ഥാപിക്കാനുള്ള നീക്കം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഎം പ്രവര്‍ത്തകരെത്തി തടസപെടുത്തി.
ആലൂംമൂട് ജങ്ഷനില്‍ പതാക സ്ഥാപിക്കാനെത്തിയ ബാലഗോകുലം പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകരായ ക്രിമനല്‍ സംഘം ആക്രമിക്കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
ബാലഗോകുലം പ്രവര്‍ത്തകര്‍ അഞ്ചാലുംമൂട് പോലീസില്‍ പരാതിപ്പെട്ടു. തുടര്‍ന്ന് പോലീസ് സംരക്ഷണയില്‍ പതാക ഉയര്‍ത്തിയെങ്കിലും അന്ന് രാത്രി തന്നെ സിപിഎം പ്രവര്‍ത്തകര്‍ അഞ്ചോളം സ്ഥലങ്ങളില്‍ പതാകകളും കൊടിതോരണങ്ങളും നശിപ്പിച്ചു. സിപിഎം നടത്തുന്ന തേര്‍വാഴ്ച ആസൂത്രീതമാണെന്ന് ബിജെപി പനയം ഗ്രാമപഞ്ചായത്ത് അംഗം സുനിത ആരോപിച്ചു.
സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരത്തോളം പേര് പങ്കെടുക്കുന്ന ശോഭായാത്ര തടസപ്പെടുത്തി കലാപം സൃഷ്ടിക്കാനാണ് സിപിഎം ശ്രമമെന്നും അവര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: