മലപ്പുറം: ക്ഷേത്രങ്ങളെ സര്‍ക്കാര്‍ തടവറയിലാക്കാനുള്ള പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി.മുരളീധരന് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ സര്‍ക്കാരിന്റെ അധീനതയില്‍ കൊണ്ടുവരുന്നത് മതേതര സര്‍ക്കാരിന് ചേര്‍ന്നതല്ല. ഇത് ഹിന്ദു വിശ്വാസത്തിന് മേലുള്ള കടന്നുകയറ്റമാണ്.
ക്ഷേത്രഭരണം രാഷ്ട്രീയമുക്തമാക്കണമെന്ന് ആവശ്യമുയര്ന്നുകൊണ്ടിരിക്കുന്ന സമയത്ത് രാഷ്ട്രീയത്തിന് കീഴില്‍ കൊണ്ടുവരാനുള്ള നീക്കമാണ് അന്വേഷണകമ്മറ്റിയെ വെച്ച് ചെയ്യിക്കുന്നത്.
ക്ഷേത്രഭൂമി ഏറ്റെടുക്കുമ്പോള്‍ ക്ഷേത്രത്തിന് കൊടുക്കേണ്ട അന്വിറ്റി നല്‍കിയിട്ടില്ല. വരുമാനമുള്ള ക്ഷേത്രത്തിലേക്ക് കണ്ണുനട്ടിരിക്കുന്ന രാഷ്ട്രീയക്കാരാണ് ഭരണവര്ഗ്ഗമെന്നുള്ളതുകൊണ്ട് ദേവസ്വം ഏകീകരിക്കണമെന്നും രാഷ്ട്രീയമുക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നീക്കത്തിനെതിരെ ഹിന്ദുസംഘടനകളെയും സന്യാസിവര്യന്മാരെയും ഉള്‍പ്പെടുത്തി ശക്തമായ സമരം സംഘടിപ്പിക്കുമെന്നും പി.വി.മുരളീധരന് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ.ശശി, സംഘടനാ സെക്രട്ടറി സി.ഭാസ്ക്കരന്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: