ന്യൂദല്‍ഹി: ദല്‍ഹിയില്‍ അഞ്ചു വയസ്സുകാരി ക്രൂരപീഡനത്തിനിരയായി. വടക്കന്‍ ദല്‍ഹിയില്‍ സ്കൂളിലെ ക്ലാസ് മുറിയിലാണ് അഞ്ചു വയസുകാരി ക്രൂരപീഡനത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. പോസ്കോ നിയമ പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സ്കൂളിലെ പ്യൂണായ വികാസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മൂന്ന് വര്‍ഷമായി ഇവിടെ ജോലി ചെയ്ത് വരികയായിരുന്നു. ഉച്ചഭക്ഷണ സമയത്ത് ഒഴിഞ്ഞ ക്ലാസ് മുറിയിലേക്ക് കൊണ്ടുപോയാണ് ഇയാള്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ചത്.വിദ്യാര്‍ത്ഥിനി ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
പെണ്‍കുട്ടി അമ്മയോട് സ്കൂളില്‍ നടന്ന സംഭവം പറഞ്ഞതിനെ തുടര്‍ന്നാണ് വിവരം പുറം ലോകമറിഞ്ഞത്. തുടര്‍ന്ന് പിതാവിനെ വിവരം അറിയിച്ച അമ്മ ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ ഒരു നടപടിയും സ്വീകരിക്കാത്തത് വലിയ ആക്ഷേപത്തിനിടയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: