ന്യൂദൽഹി: പോലീസ് ഉദ്യോഗസ്ഥന്റെ നിയമലംഘനം മൊബൈലില്‍ പകര്‍ത്തിയ യുവാവിന് കരണത്തടി. ഛണ്ഡിഗഢിലാണ് സംഭവം. ഫോണില്‍ സംസാരിച്ചു കൊണ്ട് ബൈക്ക് ഓടിക്കുന്ന പോലീസുകാരന്റെ വീഡിയോ ചിത്രീകരിച്ച ബൈക്ക് യാത്രക്കാരനെ പോലീസ് ഉദ്യോഗസ്ഥൻ മർദ്ദിക്കുകയായിരുന്നു.
ഹെല്‍മെറ്റ് പോലും ശരിയായ വിധത്തില്‍ ധരിക്കാതെ ഫോണില്‍ സംസാരിച്ചു കൊണ്ട് ബൈക്ക് ഓടിക്കുന്ന പോലീസുകാരന്റെ ദൃശ്യങ്ങള്‍ പിന്തുടര്ന്നെത്തിയ ബൈക്ക് യാത്രക്കാരനാണ് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചത്.
ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ സുരീന്ദര്‍ സിംങ് എന്ന ഹെഡ് കോണ്സ്റ്റബളിൽ ബൈക്ക് നിര്‍ത്തി ബൈക്ക് യാത്രക്കാരനുമായി വാക്ക്തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ഛണ്ഡീഗഢിലെ 36/37 ഡിവൈഡിംഗ് റോഡില്‍ ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം.
നിയമലംഘനം നടത്തുന്ന പോലീസുകാരന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നതോടെ ഹെഡ് കോണ്‍സ്റ്റബളിനെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: