ന്യൂദല്‍ഹി: സമൂഹത്തില്‍ നിന്ന്് എന്ത് നേടിയെന്നതിലുപരി എന്ത് തിരിച്ചുകൊടുക്കുന്നു എന്നതിനെ ആശ്രയിച്ചാണ് വ്യക്തിയുടെ മാന്യതയെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ജിഎംആര്‍ വരലക്ഷ്മി ഫൗണ്ടേഷന്റെ രജതജൂബിലി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തികളും സംഘടനകളും സാമൂഹ്യ സേവനത്തില്‍ പങ്കാളികളാവണം. ഇന്നത്തെ കാലത്ത് ജനങ്ങള്‍ കരുതുന്നത് പണം സമ്പാദിക്കുന്നതിലൂടെ പ്രശസ്തരാകുമെന്നാണ്. എന്നാല്‍ സമൂഹത്തെ സേവിച്ചില്ലെങ്കില്‍ പ്രശസ്തി ലഭിക്കില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പല സ്ഥാപനങ്ങളും കാണിക്കുന്ന സാമൂഹ്യ പ്രതിബദ്ധത വെറും പുറംമോടി മാത്രമാണ്.
അതുവഴി അവര്‍ പ്രശസ്തരാവുമെന്ന വിശ്വാസമാണവര്‍ക്കുള്ളത്. സമൂഹത്തില്‍ നിന്ന് എന്ത് തന്നെ നേടിയാലും സമൂഹത്തിന് സംഭാവന നല്‍കുക എന്നത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണെന്ന് അദേഹം പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കാന്‍ കാര്‍ഗില്‍ യുദ്ധസമയത്തെ ഒരു സംഭവം മോഹന്‍ ഭഗവത് ചൂണ്ടികാട്ടി.
നാഗ്പൂരിലെ റെയില്‍വേ തൊഴിലാളികള്‍ പട്ടാളക്കാര്‍ക്ക് നല്‍കുന്നതിനായി പണപ്പിരിവ് നടത്തുന്നതിനിടെ ഒരു ഭിക്ഷക്കാരന് ഇവരെ സമീപിക്കുകയും തന്റെ മൂന്ന് ദിവസത്തെ സമ്പാദ്യം പട്ടാളക്കാര്‍ക്കായി സ്വരൂപിക്കുന്ന ഫണ്ടിലേക്ക് നല്‍കാമെന്ന് സമ്മതിക്കുകയും ചെയ്തു. ഇതാണ് യഥാര്‍ത്ഥ നിസ്വാര്‍ത്ഥ സേവനം, ഭാഗവത് പറഞ്ഞു.
കേന്ദ്ര മന്ത്രിമാരായ അശോക് ഗജപതി രാജൂ, ജയന്ത് സിന്‍ഹ, വൈ.എസ്. ചൗധരി, ബിജെപി നേതാവ് രജീവ് പ്രതാപ് റൂഡി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 25 വര്‍ഷത്തോളമായി സമൂഹത്തിനെ സേവിക്കുന്ന ജിഎംആര്‍ തലവന്‍ ജി.എം. റാവുവിനെ സര്‍സംഘചാലക് ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: