കട്ടപ്പന: പട്ടം കോളനി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെയും വിവിധ ക്ഷേത്രങ്ങളുടെയും, വിവിധ ഹൈന്ദവ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ 12ന് ശ്രീകൃഷ്ണ ജയന്തി വിപുലമായ പരിപാടികളോടെ നടക്കും. മഹാശോഭ യാത്ര, ഉറിയടി, ഭക്തിഗാനസുധ തുടങ്ങിയവ നടക്കും. ചെയര്മാന് കെ.വേണുഗോപാലന്‍ നായര്‍ കണ്‍വീനര്‍ എസ് രാധാകൃഷ്ണന് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
പുറപ്പുഴ: ശ്രീമുരുകാബാലഗോകുലത്തിന്റെയും തറവട്ടത്ത് ശ്രീ സുബ്രഹ്മണ്യ സ്വാമി ദേവസ്വം ട്രസ്റ്റിന്റെയും വിവിധ ഹൈന്ദവ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ 12ന് ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കും.
10ന് രാവിലെ 9ന് ഗോപൂജ നടക്കും. 12ന് വൈകിട്ട് 4.30ന് പുറപ്പുഴ പുതുച്ചിറക്കാവ് ദേവീ ക്ഷേത്രത്തില്‍ നിന്നും തറവട്ടത്ത് ശ്രീ സുബ്രഹ്മണ്യസ്വാമി
ക്ഷേത്രത്തിലേക്ക് മഹാശോഭായാത്ര നടക്കും. 6.15ന് ഉറിയടി, 6.30ന് വിശേഷാല്‍ ദീപാരാധന. 7ന് പ്രസാദഊട്ട്, 7.15ന് ഭഗവത്സേവ എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: