നിലമ്പൂര്‍: ജില്ലയിലെ ഏക ജലവൈദ്യുത പദ്ധതിയായ ആഢ്യന്‍പാറ ജലവൈദ്യുത പദ്ധതിയില്‍ 3.5 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിച്ചു തുടങ്ങി. മഴ ശക്തമായതോടെയാണ് ഉല്പാദനം പൂര്‍ണ സ്ഥിതിയിലായത്. നേരത്തെ ജലലഭ്യതക്കുറവ് മൂലം ആഢ്യന്‍പാറ ജലവൈദ്യുത പദ്ധതിയുടെ പ്രവര്‍ത്തനം നാമമാത്രമായിരുന്നു.
ജൂണ്‍ മുതല്‍ 3.5മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാമെന്നകണക്കുകൂട്ടലിലായിരുന്നു കെഎസ്ഇബി അധികൃതര്‍ എങ്കിലും പ്രതീക്ഷിച്ച മഴ ലഭിക്കാതായതോടെ 2.5 മെഗാവാട്ടിലും താഴെയായിരുന്നു വൈദ്യുതി ഉല്പാദിപ്പിച്ചിരുന്നത്. മഴലഭ്യത തുടര്‍ന്നാല്‍ ഡിസംബര്‍ അവസാനം വരെ പൂര്ണസ്ഥിതിയില് വൈദ്യുതി ഉല്പാദിപ്പിക്കാനാവും.
കാഞ്ഞിരപ്പുഴയെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ആദ്യത്തെ ചെറുകിട വൈദ്യുതി പദ്ധതിയായ ആഢ്യന്‍പാറ ജല വൈദ്യുത പദ്ധതി 2015 ജൂണിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 3.5 മെഗാ വാട്ട് വൈദ്യുതി ഉല്പാദനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഒന്നര മെഗാവാട്ട് ശേഷിയുള്ള രണ്ടും അര മെഗാവാട്ട് ശേഷിയുള്ള ഒരു ജനറേറ്ററുമാണ് പദ്ധതിയിലുള്ളത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെ വൈദ്യുതി ഉല്‍പ്പാദനം ചെറിയ തോതിലെങ്കിലും നടന്നിരുന്നു. പിന്നീട് നിര്‍ത്തിവച്ച പദ്ധതി ജൂണ്‍ തുടക്കത്തിലാണ് പുനരാരംഭിച്ചത്. ഹൈഡ്രല്‍ പദ്ധതികള്‍ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ ചെറുകിട പദ്ധതികളിലൂടെ പരമാവധി വൈദ്യുതി സമാഹരിക്കുന്നതിനായാണ് ഇത്തരത്തില്‍ ചെറുകിട പദ്ധതികള്‍ ആരംഭിച്ചത് എന്നാല്‍ ജലത്തെ മാത്രം ആശ്രയിക്കുന്ന ഇത്തരം പദ്ധതികള്‍ക്ക് മഴക്കുറവ് കനത്ത തിരിച്ചടിയാണ് നല്‍കുന്നത്.
നിലമ്പൂര്‍ മേഖലയിലെ വൈദ്യുതി പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയിലായിരുന്നു പദ്ധതി തുടക്കം കുറിച്ചത്. എന്നാല്‍ രണ്ടുവര്‍ഷത്തോളമായി തുടരുന്ന മഴക്കുറവ് പദ്ധതിക്ക് പുത്തിരിയില്‍ തന്നെ കല്ലു കടിച്ച അവസ്ഥയാണ്. വര്‍ഷത്തില്‍ ആറുമാസം മാത്രമേ വൈദ്യുതി ഉല്പാദനം നടക്കുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: