ചെന്നൈ: മധുരയ്ക്കു സമീപം തിരുമംഗലത്തു വച്ചുണ്ടായ വാഹനാപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കൊല്ലം സ്വദേശികളാണ് മരിച്ചത്. ഇവരില്‍ മൂന്നു പേര് സ്ത്രീകളാണ്. സജീദ് സലിം, നൂര്ജഹാന്, ഖദീജ ഫിറോസ്, സജീന ഫിറോസ് എന്നിവരാണ് മരിച്ചത്.
ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ പിക്കപ്പ് വാന്‍ ഇടിച്ചതിനെ തുടര്‍ന്നായിരുന്നു അപകടം. മൃതദേഹങ്ങള്‍ തിരുമംഗലം സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: