ന്യൂയോര്‍ക്ക് : ഇന്ത്യയുടെ സാനിയ മിര്‍സയും ചൈനയുടെ ഷുവായ് പെങ്ങും ഉള്‍പ്പെട്ട സഖ്യം യുഎസ് ഓപ്പണ്‍ വനിതാ ഡബിള്‍സിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍ സാനിയ- പെങ്ങ് സഖ്യം ഹങ്കറിയുടെ ടൈമീ ബാബോസ്, ചെക്കിന്റെ ആന്‍ഡ്രി ഹവാക്കോവ ടീമിനെ നേരിട്ടുളള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു.
ഒരു മണിക്കൂര്‍ അമ്പത്തിയാറ് മിനിറ്റ് ദീര്‍ഘിച്ച പോരാട്ടത്തില്‍ 7-6,6-4 എന്ന സ്കോറിനാണ് നാലാം സീഡായ ഇന്ത്യ- ചൈന ടീമം ജയിച്ചുകയറിയത്. മാര്‍ട്ടിന ഹിങ്ങിസ് – വൈ. ചാന് ടീമിനെയാണ് സെമിയില്‍ സാനിയ- പെങ്ങ് സഖ്യം നേരിടുക.
തായ്പേയിയുടെ ഹാവോ ചിങ്ങ് ചാന്,ചൈനയുടെ ഷുവായ് ഴാങ്ങ് ടീമിനെ തോല്‍പ്പിച്ചാണ് ഹിങ്ങിസ് – വൈ. ചാന് ടീം സെമിയില്‍ കടന്നത്. സ്കോര്‍ 6-2,6-2. രണ്ടാം സെമിയില്‍ ഏഴാം സീഡായ ചെക്കിന്റെ ഹ്രാഡെക്ക – കെ. സിനിയകോവ സഖ്യം മൂന്നാം സീഡായ എല്‍ .സഫറോവ- ബി. സ്ട്രൈക്കോവ ടീമിനെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: