കോതമംഗലം: ഇന്നലെ വൈകിട്ടുണ്ടായ കനത്തമഴയില്‍ കൊച്ചി-മധുര ദേശീയപാതയില്‍ നേര്യമംഗലത്തിനും ഊന്നുകല്ലിനുമിടയില് വെള്ളക്കെട്ടും മണ്ണിടിച്ചിലിലും മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
തലക്കോട് വെള്ളാമ്മക്കുത്ത് തോട്ടില്‍ വെള്ളം പൊങ്ങിയതിനെതുടര്ന്നും കവളങ്ങാട് ജംഗ്ഷനിലും ഓപ്പറ കവലയിലുമാണ് വെള്ളക്കെട്ടിനെതുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടത്. നേര്യമംഗലം വില്ലാംചിറയിലും മണ്ണിടിച്ചിലില്‍ റോഡിന്റെ സൈഡ് ഇടിയുകയും ടാറിംഗ് ഭാഗത്തേതടക്കം മണ്ണ് ഇടിഞ്ഞ് പോകുകയും ചെയ്തതിനെതുടര്‍ന്ന് അപകട ഭീഷണി നിലനില്‍ക്കുന്നുണ്ട്.
ഇതുമൂലം നൂറുകണക്കിന് വാഹനങ്ങള്‍ സ്ഥലത്ത് കുടുങ്ങി.
പോലീസും ഫയര്‍ഫോഴ്സുമെത്തി നേര്യമംഗലത്ത് നിന്ന് ആവോലിച്ചാല്‍ വഴി വാഹനങ്ങള്‍ തിരിച്ചുവിട്ടതിനെതുടര്ന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷം മുമ്പ് വില്ലാന്‍ചിറ ഭാഗത്ത് മണ്ണിടിച്ചിലില്‍ റോഡ് പൂര്‍ണ്ണമായും തകര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇതിനോട് ചേര്‍ന്നാണ് ഇപ്പോള്‍ മണ്ണിടിഞ്ഞിരിക്കുന്നത്. ടൂറിസ്റ്റ് വാഹനങ്ങളടക്കം ആയിരക്കണക്കിന് വാഹനങ്ങളാണ് ദിനംപ്രതി ഇതിലൂടെയാണ് കടന്നുപോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: