പൊന്‍കുന്നം: കേന്ദ്ര ടൂറിസം-ഐറ്റി സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് നാളെ ജന്മനാട്ടില് സ്വീകരണം നല്‍കും. എന്‍ഡിഎയുടെ നേതൃത്വത്തില്‍ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലുടനീളം സ്വീകരണ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. നാളെ ഉച്ചക്ക് ഒരുമണിക്ക് കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം അഡ്വ. പി.എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യുന്ന റോഡ് ഷോ മണ്ഡലത്തിലെ ഒന്‍പത് പഞ്ചായത്തുകളിലൂടെ സഞ്ചരിച്ച് മണിമലയില്‍ സമാപിക്കും. ഉച്ചകഴിഞ്ഞ് 2 മണിക്ക് പൊന്‍കുന്നം, 2.30ന് പള്ളിക്കത്തോട്, 3.00ന് കൊടുങ്ങൂര്‍, 3.45ന് കറുകച്ചാല്‍, 4.15ന് നെടുംകുന്നം 4.45ന് പത്തനാട് എന്നിവിടങ്ങളില്‍ നിന്നും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി 5.15ന് മണിമലയില്‍ എത്തുന്ന റോഡ്ഷോയ്ക്ക് മണിമലയില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് നടക്കുന്ന മഹാസമ്മേളനം ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്യും. എന്‍ഡിഎ സംസ്ഥാന നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ബിജെപി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് വി.എന്‍ മനോജ്, ബിജെപി ജില്ലാ ട്രഷറര്‍ കെ.ജി കണ്ണന്, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം ജനറല്‍സെക്രട്ടറിമാരായ എസ്. മിഥുല്‍, റ്റി.ബി ബിനു, സംസ്ഥാനസമിതിയംഗം അഡ്വ. നോബിള്‍ മാത്യു, അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: