ഇരിട്ടി: അയ്യങ്കുന്നിലെ മുടയരഞ്ഞി പുഴയോരത്തുനിന്നും വന്‍ മണല്‍ശേഖരം പിടികൂടി. ഇരിട്ടി താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ എ.വി.പത്മാവതിയുടെ നേതൃത്വത്തില്‍ റവന്യൂ സംഘം നടത്തിയ റെയിഡിലാണ് പതിനേഴ് ലോഡോളം മണല്‍ പിടികൂടിയത്. മുടയരഞ്ഞി പുഴയുടെ ഇരു കരകളിലുമായി ചാക്കുകളിലും പറമ്പുകളിലും മറ്റും വാരിസൂക്ഷിച്ച നിലയിലായിരുന്നു മണല്‍.
ഈ മേഖലകളില്‍ പുഴകളില്‍ നിന്നും വ്യാപകമായി മണല്‍ കൊള്ള നടക്കുന്നു എന്ന ജില്ലാ കളക്ടര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. താലൂക്ക് തഹസില്‍ദാര്‍ കെ.കെ.ദിവാകരന് എ.വി.പത്മാവതിയുടെ നേതൃത്വത്തിലുള്ള സംഘത്തെ റെയ്ഡിനായി നിയോഗിക്കുകയായിരുന്നു.
കഴിഞ്ഞ ആഴ്ച ഇവിടെ നിന്നും രണ്ട് ലോഡ് മണല്‍ കരിക്കോട്ടക്കരി പോലീസ് പിടികൂടിയിരുന്നു. പഴശ്ശി പദ്ധതിയുടെ ഭാഗമായ ബാവലിപ്പുഴയുടെ വിവിധ ഭാഗങ്ങളിലും ഇത് പോലെ മണല്‍ കടത്ത് വ്യാപകമാണ് എന്ന റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. ഇവിടെ നിന്നും റവന്യൂ സംഘം നിരവധിലോഡ് മണല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പിടികൂടിയിരുന്നു. താലൂക്കിലെ മണല്‍ സ്ക്വഡിന്റെ നേതൃത്വത്തില്‍ മേഖലയിലെ കടവുകളിലും പുഴകളിലും പരിശോധന ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച നടന്ന റെയ്ഡില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് പുറമെ റവന്യൂ വകുപ്പ് ജീവനക്കാരായ ടി.കെ.സുദീപന്, പി.പി.മണി, പി.എം.ഷാജി, കെ.എഫ്.ഷിന്റോ, കെ.പ്രവീണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. പിടികൂടിയ മണല്‍ നിര്‍മ്മിതി കേന്ദ്രത്തിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: