മാവേലിക്കര: കുറത്തികാട് സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഢിപ്പിച്ച യുവാവനെ പോലീസ് അറസ്റ്റു ചെയ്തു. ഭരണിക്കാവ് പള്ളിക്കല്‍ നടുവിലേ മുറിയില്‍, മുട്ടത്താഴ വീട്ടില്‍, വിഷ2്ണുവി(22) നെയാണ് മാവേലിക്കര പോലീസ് ഇന്‍സ്പെക്ടര്‍ പി. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
പെണ്‍കുട്ടിയെ പ്രണയം നടിച്ച് വിളിച്ചിറക്കിയ യുവാവ് തിരുവോണനാളില്‍ മാവേലിക്കര റെയില്വേസ്റ്റേഷന് സമീപത്തുവെച്ച് പീഡിപ്പപ്പിക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. പെണ്‍കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ വിവരം അറിയുന്നത്.
പിന്നീട് പോലീസില്‍ പരാതി നല്കി. സംഭവശേഷം ഒളിവില്‍ പോയ പ്രതിയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പെണ്ണുക്കരയിലെ ബന്ധുവീട്ടില്‍ നിന്നും കഴിഞ്ഞദിവസം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
മാവേലിക്കര പോലീസ് ഇന്‍സ്പെക്ടര്‍ പി. ശ്രീകുമാറിനൊപ്പം കുറത്തികാട് സബ്ബ് ഇന്‍സ്പെക്ടര്‍ വിപിന്‍ എ.സി, സ്ക്വാഡ് അംഗങ്ങളായ ഉണ്ണികൃഷ്ണപിള്ള, അല്‍ അമീന്, സിജു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: