അരൂര്‍: ദേശിയപാതയില്‍ എരമല്ലൂര്‍ ജങ്ഷനിലെ ഓട്ടോസ്റ്റാന്‍ഡ് അപകടം വര്‍ദ്ധിപ്പിക്കുന്നു. ഏറെ ജനത്തിരക്കുള്ള പ്രധാന ജങ്ഷനാണ് ഇത്.
എഴുപുന്ന, കുമ്പളങി എന്നിവടങ്ങളില്‍ നിന്നും ജനങ്ങള്‍ പ്രധാനമായും ദേശീയപാതയില്‍ എത്തിച്ചേരുന്നത് ഈ ജങ്ഷനിലൂടെയാണ്. നിലവില്‍ തൊണ്ണുറോളം ഓട്ടോകള്‍ ദേശിയപാതയില്‍ വരിവരിയായി പാര്‍ക്കു ചെയ്യുന്നതിന് ഇവിടെ സ്ഥലപരിമിതി കുറവാണ്.
ഇതിനാല്‍ കാല്‍നടയാത്രക്കാര്‍ പ്രധാന റോഡില്‍ കയറി വേണം സഞ്ചരിക്കാന്‍ ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നു. തൊട്ടടുത്തെ സിഗ്നല്‍ കണ്ടില്ലെന്ന മട്ടിലാണ് പലപ്പോഴും ഓട്ടോകള്‍ യാത്ര ചെയ്യുന്നത്.
കുത്തിയതോട്, ചമ്മനാട് ഭാഗത്തെക്ക് പോകേണ്ട ഓട്ടോകള്‍ നിയമപ്രകാരം തോട്ടടുത്ത മീഡിയന് വഴി വേണം യാത്ര ചെയ്യാന്‍. എന്നാല്‍ പലപ്പോഴും ഇത് പാലിക്കാതെ എതിര് ദിശയില്‍ സിഗ്നല്‍ തെറ്റിച്ചാണ് ഓട്ടോകള്‍ യാത്ര ചെയ്യുന്നത്.
പോലീസിന്റെ ഭാഗത്ത് നിന്ന് തക്കതായ ഇടപെടല്‍ ഉണ്ടായാല്‍ ഈ ദുരിതത്തിന് പരിയവസാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: