ന്യൂദല്‍ഹി: കാശ്മീരിലെ വിഘടന വാദികള്‍ക്ക് രാഷ്‌ട്രീയപരമായും ധര്‍മ്മികപരമായും നയതന്ത്രപരമായും എല്ലാവിധ പിന്തുണയും നല്‍കുമെന്ന് പാക്കിസ്ഥാന്‍ കരസേനാ മേധാവി ഖമര്‍ ബജ്‌വ. പാക്കിസ്ഥാനില്‍ ഭീകരസംഘടനകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ബ്രിക്‌സ് ഉച്ചകോടിയിലെ പ്രഖ്യാപനത്തില്‍ കുറ്റപ്പെടുത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് പാക്കിസ്ഥാന്‍ സൈനിക മേധാവിയുടെ പ്രസ്ഥാവന.
കാശ്മീരിന് പാക്കിസ്ഥാന്റെ ഇടപെടല്‍ ആവശ്യമില്ലെന്ന് പറഞ്ഞ കരസേനാ മേധാവി പിന്നീട് പാക്കിസ്ഥാന്‍ ഇന്ത്യയിലെ വടക്കന്‍ സംസ്ഥാനത്തുള്ള ജനങ്ങള്‍ക്ക എല്ലാവിധ പിന്തുണയും നല്‍കുമെന്നും മാറ്റി പറയുകയാണ് ഉണ്ടായത്.
















