ബീജിംഗ്: ഭീകരതക്കെതിരായ പോരാട്ടത്തില്‍ പാകിസ്ഥാന് മഹത്തായ ത്യാഗങ്ങള്‍ അനുഷ്ഠിക്കുന്നുവെന്ന് ചൈന. ഭീകരതക്കെതിരായ പാകിസ്ഥാന്റെ പോരാട്ടം ശരിയായ രീതിയിലാണ് മുന്നോട്ടു പോകുന്നതെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി വ്യക്തമാക്കി. ബ്രിക്സ് ഉച്ചകോടിക്കിടെ പാക് ഭീകരസംഘടനകള്‍ക്കെതിരെ പ്രമേയം പാസാക്കിയ സാഹചര്യത്തിലാണ് ചൈനയുടെ വെള്ളപൂശല്‍.
ചില രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ പാകിസ്ഥാന് പൂര്‍ണ അംഗീകാരമാണ് നല്‍കേണ്ടതെന്നും അമേരിക്കയെ ലാക്കാക്കി ചൈന അഭിപ്രായപ്പെട്ടു. പാകിസ്ഥാന് വിദേശകാര്യമന്ത്രി ക്വാജ മൊഹമ്മദ് ആസിഫുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് വാങ് യിയുടെ പ്രതികരണം.
പാകിസ്ഥാനോടുള്ള സമീപനത്തില്‍ യാതൊരു മാറ്റവുമില്ല. ഏറ്റവും അടുത്ത ബന്ധമുള്ള രാജ്യമാണ് പാകിസ്ഥാന് . മേഖലയിലെ വെല്ലുവിളികളെ ഒരുമിച്ച് നേരിടുമെന്നും ചൈന വ്യക്തമാക്കി. വളരെ വലിയ ത്യാഗങ്ങളാണ് ഭീകരതക്കെതിരെയുള്ള പോരാട്ടത്തില്‍ പാകിസ്ഥാന് അനുഭവിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ ചൈന എല്ലാവരും അത് കണക്കിലെടുക്കണമെന്നും അഭ്യര്‍ത്ഥിച്ചു
പാകിസ്ഥാന് ആസ്ഥാനമായുള്ള ഭീകര സംഘടനകള്‍ക്കെതിരെ ബ്രിക്സ് ഉച്ചകോടിയില്‍ അവതരിപ്പിച്ച പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് പാകിസ്ഥാനെ പൂര്‍ണമായും പിന്താങ്ങിക്കൊണ്ടുള്ള ചൈനയുടെ പ്രതികരണം.
ഹഖാനി ശൃംഖല, ലഷ്കര്‍ ഇ തോയ്ബ, ജെയ്ഷ് ഇ മൊഹമ്മദ് എന്നീ ഭീകര സംഘടനകള്‍ പാക് സര്‍ക്കാരിന്റെ പിന്തുണയോടെയാണ് ഭീകര പ്രവര്‍ത്തനം നടത്തുന്നത് . പ്രമേയത്തില്‍ ഈ സംഘടനകളുടെ പേരും ഉള്‍ക്കൊള്ളിച്ചിരുന്നു. എന്നാല്‍ ഇത് പൂര്‍ണമായും അവഗണിച്ചു കൊണ്ടാണ് ചൈനയുടെ പരാമര്‍ശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: