ന്യൂദല്‍ഹി: നീറ്റ് പരീക്ഷയ്ക്കെതിരെ നടക്കുന്ന സമരങ്ങള്‍ സുപ്രീംകോടതി നിരോധിച്ചു. സമരത്തില്‍ പങ്കെടുക്കുന്ന നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടു. തമിഴ്നാട്ടിൽ ദളിത് വിദ്യാർത്ഥി അനിതയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയിലാണ് ഉത്തരവ്.
അനിത ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. നീറ്റ് പരീക്ഷയിൽ തഴയപ്പെട്ടതിനെത്തുടർന്ന് ഈ മാസം ഒന്നിനാണ് അനിത ആത്മഹത്യ ചെയ്തത്. തമിഴ്നാട്ടിലെ ക്രമസമാധാനം നിലനിർത്തണമെന്നും അനിതയുടെ മരണത്തെതുടർന്നുണ്ടായ പ്രതിഷേധങ്ങൾ സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
ആത്മഹത്യചെയ്ത പെൺകുട്ടി പ്ലസ് ടു പരീക്ഷയിൽ 1200 മാർക്കിൽ 1176 മാർക്ക് നേടിയിരുന്നു. എന്നാൽ നീറ്റ് പരീക്ഷയിൽ 700 ൽ 76 മാർക്ക് മാത്രമാണ് അനിതയ്ക്ക് നേടാൻ സാധിച്ചത്. താനടക്കമുള്ള തമിഴ്നാട്ടിലെ ഗ്രാമീണ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ഭാവി നീറ്റ് മത്സര പരീക്ഷാഫലം തകര്‍ത്തെറിയുകയാണെന്ന് ചൂണ്ടിക്കാണിച്ച് നീറ്റ് കേസില്‍ സുപ്രിം കോടതിയില്‍ അനിത കക്ഷി ചേർന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: